---
title: " #wheelchair | വീൽചെയർ വിതരണം  ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം തൂണേരി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് സെൻ്ററിന് "
english_title: "#Distribution #wheelchair  #Thuneri #Family #Health #Center #Palliative #Center #memory #Oommen #Chandy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222740/distribution-wheelchair-thuneri-family-health-center-palliative-center-memory-oommen-chandy"
published_at: "2024-07-25T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1fbf50933c_family.jpg"
keywords: []
---

#  #wheelchair | വീൽചെയർ വിതരണം  ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം തൂണേരി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് സെൻ്ററിന് 

> **Lead Summary:** **തൂണേരി :[**[ ](മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം തുണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് വീൽ ചെയറുകൾ കൈമാറി.

## Article Content

**തൂണേരി :[**[ ](മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം തുണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് വീൽ ചെയറുകൾ കൈമാറി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ സലാമിന് വീൽചെയറുകൾ കൈമാറി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അശോകൻ തൂണേരി അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന മേക്കച്ചേരി കുഞ്ഞിരാമൻ,

മുൻ മണ്ഡലം പ്രസിഡണ്ട് വി കെ കുമാരൻ മാസ്റ്റർ എന്നിവരുടെ ഓർമ്മയ്ക്ക് ബന്ധുക്കളാണ് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി വീൽചെയറുകൾ സ്പോൺസർ ചെയ്തത്.

ആവോലം രാധാകൃഷ്ണൻ, കെപിസി തങ്ങൾ, പി രാമചന്ദ്രൻ മാസ്റ്റർ, വി കെ രജീഷ് ,ഫസൽ മാട്ടാൻ,കെഎം സമീർ,അഡ്വ : വി അലി,സുധ സത്യൻ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, കല്ലിനാണ്ടി ഗംഗാധരൻ, കെ മധു മോഹനൻ , ലിഷ കുഞ്ഞിപുരയിൽ, കെ കുഞ്ഞിരാമൻ എ കെ ടി കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222740/distribution-wheelchair-thuneri-family-health-center-palliative-center-memory-oommen-chandy)