---
title: "#training  | മത്സര പരീക്ഷകള്‍ ;   സൗജന്യ പരിശീലന ക്ലാസ്സുകൾ"
english_title: "#Competitive #Examinations #Free #training #classes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223006/competitive-examinations-free-training-classes"
published_at: "2024-07-26T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a377c0a4143_applya.jpg"
keywords: []
---

# #training  | മത്സര പരീക്ഷകള്‍ ;   സൗജന്യ പരിശീലന ക്ലാസ്സുകൾ

> **Lead Summary:** **നാദാപുരം :[**പട്ടികജാതി വികസന വകുപ്പിന് കീഴിലെ കോഴിക്കോട് പ്രീ- എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സര പരീക്ഷകള്‍ (കെപിഎസ് സി, യുപിഎസ് സി, എസ്എസ്സി, റെയില്‍വേ, ബാങ്കിംഗ് etc.)

## Article Content

**നാദാപുരം :[**പട്ടികജാതി വികസന വകുപ്പിന് കീഴിലെ കോഴിക്കോട് പ്രീ- എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സര പരീക്ഷകള്‍ (കെപിഎസ് സി, യുപിഎസ് സി, എസ്എസ്സി, റെയില്‍വേ, ബാങ്കിംഗ് etc.)

എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സൗജന്യ പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു. പട്ടികജാതി/ വര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒബിസി, ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം.

പട്ടികജാതി/വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെപ്പെന്റ് ലഭിക്കും. ആറ് മാസമായിരിക്കും പരിശീലന കാലാവധി .

ജാതി, വരുമാനം (പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല) വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്ത് അഞ്ചിനകം അപേക്ഷിക്കണം.

അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും 9446833259, 8547853718, 9526717401 എന്നീ നമ്പറുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് 'Form' എന്ന് വാട്സ്ആപ്പ് ചെയ്യണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223006/competitive-examinations-free-training-classes)