---
title: "#knowledge | അറിവും നൈപുണ്യവും  നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്  "
english_title: "#Students #should #advance #gaining #knowledge #skills #Dr #EK #Satish"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223044/students-should-advance-gaining-knowledge-skills-dr-ek-satish"
published_at: "2024-07-26T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a399d96f1d2_stuuu.jpg"
keywords: []
---

# #knowledge | അറിവും നൈപുണ്യവും  നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്  

> **Lead Summary:** **ചെക്യാട് :[**ആഴത്തിൽ അറിവു നേടിയും തൊഴിൽ നൈപുണ്യവും വികസിപ്പിച്ചും വിദ്യാർത്ഥികൾ മുന്നേറണമെന്ന് കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാർ ഡോ. ഇ. കെ. സതീഷ് മലബാർ ആർട്സ് ആന്റ് സയൻസ് വനിതാ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ചെക്യാട് :[**ആഴത്തിൽ അറിവു നേടിയും തൊഴിൽ നൈപുണ്യവും വികസിപ്പിച്ചും വിദ്യാർത്ഥികൾ മുന്നേറണമെന്ന് കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാർ ഡോ. ഇ. കെ. സതീഷ് മലബാർ ആർട്സ് ആന്റ് സയൻസ് വനിതാ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുതിയതായി നടപ്പിലാക്കിയ നാലു വർഷ ബിരുദം വിദ്യാർത്ഥികൾക്കു മുമ്പിൽ വലിയ അവസരമാണ് തുറന്നു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എൻ. സി ഷൈന, അക്കാദമിക്ക് ഡയറക്ടർ മുഹമ്മദ് സലീം, രതീഷ് ഒ അഞ്ജു ഒ. കെ അഞ്ജലി ഭാസ്കർ അമയ അശോക് എൻ സനീർ മുഹമ്മദ്,അശ്വിനി പി പി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223044/students-should-advance-gaining-knowledge-skills-dr-ek-satish)