---
title: "#OrkatteryLPSchool  | ഒളിമ്പിക്സിനെ വരവേറ്റ്; വിളംബര ദീപശിഖ തെളിയിച്ചു ഓർക്കാട്ടേരി എൽ പി സ്കൂളും"
english_title: "#Welcome #Olympics #Orkattery #LP #School #also #displayed #torch"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223234/welcome-olympics-orkattery-lp-school-also-displayed-torch"
published_at: "2024-07-27T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4b56624af6_orkkateri.jpg"
keywords: []
---

# #OrkatteryLPSchool  | ഒളിമ്പിക്സിനെ വരവേറ്റ്; വിളംബര ദീപശിഖ തെളിയിച്ചു ഓർക്കാട്ടേരി എൽ പി സ്കൂളും

> **Lead Summary:** **ഓർക്കാട്ടേരി:[** മുപ്പത്തിമൂന്നാമത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ഓർക്കാട്ടേരി എൽ പി സ്കൂളിൽ ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു.

## Article Content

**ഓർക്കാട്ടേരി:[** മുപ്പത്തിമൂന്നാമത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ഓർക്കാട്ടേരി എൽ പി സ്കൂളിൽ ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് സ്കൂളിൽ വിളംബര ദീപശിഖ തെളിയിച്ചത്.

വിദ്യാർത്ഥികൾ എല്ലാവരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശത്തോടു കൂടിയ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ ചൊല്ലി.

സ്കൂൾ പ്രധാന അധ്യാപിക കെ ബീന, പി സുമാനന്ദിനി, പി ജയചന്ദ്രൻ, പി കിരൺജിത്ത്, കെപി ഷിബിൻ, ടി അനൂപ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223234/welcome-olympics-orkattery-lp-school-also-displayed-torch)