---
title: "#fine | കല്ലാച്ചിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച വർക് ഷോപ്പിന് പിഴ ചുമത്തി"
english_title: "#fine #imposed #workshop #that #piled #garbage #burnt #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223252/fine-imposed-workshop-that-piled-garbage-burnt-kalachi"
published_at: "2024-07-27T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4c2377969b_bucket.jpg"
keywords: []
---

# #fine | കല്ലാച്ചിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച വർക് ഷോപ്പിന് പിഴ ചുമത്തി

> **Lead Summary:** **നാദാപുരം:[ **മാലിന്യങ്ങൾ കത്തിച്ച വർക് ഷോപ്പിന് പിഴ ചുമത്തി പഞ്ചായത്ത്. വർക് ഷോപ്പിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനെതിരെയാണ് നാദാപുരം ഗ്രാമപഞ്ചായത്തിന്റെ നടപടി.

## Article Content

**നാദാപുരം:[ **മാലിന്യങ്ങൾ കത്തിച്ച വർക് ഷോപ്പിന് പിഴ ചുമത്തി പഞ്ചായത്ത്. വർക് ഷോപ്പിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനെതിരെയാണ് നാദാപുരം ഗ്രാമപഞ്ചായത്തിന്റെ നടപടി.

കല്ലാച്ചി ടൗണിൽ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ലക്സസ് കാർ വർക് ഷോപ്പിനെതിരെയാണ് നടപടി.

5000 രൂപയാണ് അധികൃതർ പിഴ ഈടാക്കിയത്.

രാത്രി സമയങ്ങളിൽ ഉൾപ്പെടെ വർക്ക് ഷോപ്പിലെ മാലിന്യങ്ങൾ കത്തിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.

പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223252/fine-imposed-workshop-that-piled-garbage-burnt-kalachi)