---
title: "#ehealthscheme | ആരോഗ്യം ഹൈക്ക്; നാദാപുരവും സംസ്ഥാന സർക്കാറിൻ്റെ   ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമാക്കാകുന്നു"
english_title: "#health #hike #Nadapuram #also #part #state #government's #ehealth #scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223302/health-hike-nadapuram-also-part-state-governments-ehealth-scheme"
published_at: "2024-07-27T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4f7612e289_alert.jpg"
keywords: []
---

# #ehealthscheme | ആരോഗ്യം ഹൈക്ക്; നാദാപുരവും സംസ്ഥാന സർക്കാറിൻ്റെ   ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമാക്കാകുന്നു

> **Lead Summary:** **നാദാപുരം :[ **ഗ്രാമപഞ്ചായത്തിലെ മുഴുവനാളുകളെയും സംസ്ഥാന സർക്കാറിൻ്റെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമാക്കാനുള്ള രജിസ്ട്രേഷൻ ക്യാമ്പുകൾക്ക് തുടക്കമായി.

## Article Content

**നാദാപുരം :[ **ഗ്രാമപഞ്ചായത്തിലെ മുഴുവനാളുകളെയും സംസ്ഥാന സർക്കാറിൻ്റെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമാക്കാനുള്ള രജിസ്ട്രേഷൻ ക്യാമ്പുകൾക്ക് തുടക്കമായി.

ഓരോ ആധാർ കാർഡുടമയ്ക്കും യു. എച്ച് ഐ. ഡി. കാർഡ്നൽകും. യു.എച്ച് ഐ.ഡി യുള്ളവർ ഹോസ്പിറ്റലിൽ മൊബൈൽ നമ്പർ മാത്രം പറഞ്ഞാൽ മതിയാകും.

പ്രത്യേകം പ്രത്യേകം ഒ.പി. ടിക്കറ്റ് ഓരോ ഹോസ്പിറ്റലിലും ഇനി വേണ്ടി വരില്ല. ഒ.പി.ടിക്കറ്റിനായി ക്യൂ നിൽക്കേണ്ടിയും വരില്ല.ഏത് ഹോസ്പിറ്റലിലും ഏത്ഡോക്ടറെയും ഓൺലൈനായി ബുക്ക് ചെയ്യാനും ഇ-ഹെൽത്ത് കാർഡുടമക്ക് പറ്റും.

ഹോസ്പിറ്റലിലേക്ക് പരിശോധനാ റിപ്പോർട്ടിന്റെ ഫയലുകളുമായി പോകെണ്ടിയും വരില്ല.

ബോധരഹിതരായി അഡ്മിറ്റ് ചെയ്യപ്പെട്ടാലും രോഗിയോട് വിശദാംശങ്ങൾ ചോദിച്ചറിയാൻ കഴിയാത്ത സാഹചര്യങ്ങളിലും കാർഡുമയുടെ മുഴുവൻ ആരോഗ്യ- ചികിത്സാ വിവരങ്ങളും ഡോക്ടർക്ക് മനസ്സിലാക്കാനും ഇ-ഹെൽത്ത് പദ്ധതിയുടെ നേട്ടമാണ്.

ക്യാമ്പിന് 21ാം വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി യെ രജിസ്ടേഷൻ ചെയ്ത് കൊണ്ട് തുടക്കം കുറിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ജെ.എച്ച് ഐ കെ.ബാബു,എം.എൽ എസ്.പി നഴ്സ് കെ. അനുലക്ഷ്മി,ഹാരിസ് മാത്തോട്ടത്തിൽ,അസീസ് തെരുവത്ത്,റാഷിദ് കക്കാടൻ,സുമിഷ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223302/health-hike-nadapuram-also-part-state-governments-ehealth-scheme)