---
title: "#KPraveenKumar |  പരാജയത്തിൽ നിന്നും പിണറായി പാഠം പഠിച്ചില്ല -അഡ്വ.കെ പ്രവീൺ കുമാർ "
english_title: "#Pinarayi #did #not #learn #from #failure  #Adv #K #PraveenKumar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223308/pinarayi-did-not-learn-from-failure-adv-k-praveenkumar"
published_at: "2024-07-27T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4fbe93b5f0_nadapuram44444.jpg"
keywords: []
---

# #KPraveenKumar |  പരാജയത്തിൽ നിന്നും പിണറായി പാഠം പഠിച്ചില്ല -അഡ്വ.കെ പ്രവീൺ കുമാർ 

> **Lead Summary:** **നാദാപുരം : [**കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും പിണറായി പാഠം പഠിച്ചില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ.

## Article Content

**നാദാപുരം : [**കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും പിണറായി പാഠം പഠിച്ചില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ.

വർദ്ധിപ്പിച്ച ഫീസുകളും ചാർജ്ജുകളും പൂർണ്ണമായും പിൻവലിക്കാത്തിടത്തോളം പിണറായിക്ക് ജനകീയ അംഗീകാരം ലഭിക്കില്ല.

സിപിഎം എത്ര തിരുത്തിയാലും പിണറായി വിജയൻ മാറാതെ അവർ രക്ഷപ്പെടില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു.

നാദാപുരം ബ്ലോക്ക് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി.അഡ്വ.പ്രമോദ് കക്കട്ടിൽ, ആവോലം രാധാകൃഷ്ണൻ,മാക്കൂൽ കേളപ്പൻ, അഡ്വ.എ . സജീവൻ, എന്നിവർ പ്രസംഗിച്ചു ടി പി ബാലൻ സ്വാഗതവും വള്ളിൽ അബ്ദുല്ല നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223308/pinarayi-did-not-learn-from-failure-adv-k-praveenkumar)