---
title: "#MKBhaskaran | കേരളത്തോട് കേന്ദ്ര സർക്കാർ കാണിച്ചത് കൊടിയ അവഗണന -എം കെ ഭാസ്കരൻ"
english_title: "#Central #government #shown #flagrant #neglect #towards #Kerala #MKBhaskaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223352/central-government-shown-flagrant-neglect-towards-kerala-mkbhaskaran"
published_at: "2024-07-27T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a51c5f887eb_AAAAQQ.jpg"
keywords: []
---

# #MKBhaskaran | കേരളത്തോട് കേന്ദ്ര സർക്കാർ കാണിച്ചത് കൊടിയ അവഗണന -എം കെ ഭാസ്കരൻ

> **Lead Summary:** **നാദാപുരം : **കേന്ദ്ര സർക്കാരിൻ്റെ പുതിയ ബഡ്ജറ്റ് കേരളത്തോട് വലിയ അവഗണനയാണ് കാണിച്ചെതെന്ന് ആർ. ജെ. ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ പറഞ്ഞു.

## Article Content

**നാദാപുരം : **കേന്ദ്ര സർക്കാരിൻ്റെ പുതിയ ബഡ്ജറ്റ് കേരളത്തോട് വലിയ അവഗണനയാണ് കാണിച്ചെതെന്ന് ആർ. ജെ. ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ പറഞ്ഞു.

താങ്ങി നിർത്തുന്നവർക്ക് വാരിക്കോരി കൊടുക്കുകയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കൊടിയ അവഗണനയുമാണ് മോദി സർക്കാർ ബജറ്റിലൂടെ കാണിച്ചിട്ടുള്ളതെന്നും എം.കെ ഭാസ്ക്കരൻ പറഞ്ഞു.

നാദാപുരത്ത് സോഷ്യലിസ്റ്റ് നേതാവ് എം കുഞ്ഞിരാമൻ മാസ്റ്ററുടെ പതിനഞ്ചാമത് ചരമ വാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാദാപുരത്ത് കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവ്വാദരണീയനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ എന്നും അദ്ദേഹം പറഞ്ഞു.

ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ പി.പി രാജൻ, പി.എം നാണു, ഇ കെ സജിത് കുമാർ, യുവജനത സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജീഷ്,എൻ.ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡന്റ് എം.കെ മൊയ്തു ,മണ്ഡലം ഭാരവാഹികളായ കെ.വിനാസർ,ടി.കെ ബാലൻ, സി.എച്ച് ഫൈസൽ മായൻ,വി.കെ പവിത്രൻ, ടി.പി കുമാരൻ, ടി.ബാബു യുവജനത ജില്ലാ സെക്രട്ടറി പ്രജീഷ് വള്ളിൽ, ഷാജി വട്ടോളി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223352/central-government-shown-flagrant-neglect-towards-kerala-mkbhaskaran)