---
title: "#Shafiparambil | വാക്ക് പാലിച്ച് ഷാഫി പറമ്പിൽ  ബഡ്സ് സ്കൂളിലേക്ക് എസി കൈമാറി"
english_title: "#Keeping #his #word #AC #handed #over #Buds #School #Shafiparambil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223358/keeping-his-word-ac-handed-over-buds-school-shafiparambil"
published_at: "2024-07-27T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a520f33e25d_adjisshshsssss.jpg"
keywords: []
---

# #Shafiparambil | വാക്ക് പാലിച്ച് ഷാഫി പറമ്പിൽ  ബഡ്സ് സ്കൂളിലേക്ക് എസി കൈമാറി

> **Lead Summary:** **നാദാപുരം:[**[ ](ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശിക്കവേ തൊട്ടടുത്ത ബഡ്സ് സ്കൂളിൽ കയറിയ ഷാഫി പറമ്പിലിന് മുന്നിൽ കൊടും ചൂടിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് ഒരു എസി വേണമെന്ന് ആവശ്യം അറിയിക്കുകയുണ്ടായി.

## Article Content

**നാദാപുരം:[**[ ](ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശിക്കവേ തൊട്ടടുത്ത ബഡ്സ് സ്കൂളിൽ കയറിയ ഷാഫി പറമ്പിലിന് മുന്നിൽ കൊടും ചൂടിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് ഒരു എസി വേണമെന്ന് ആവശ്യം അറിയിക്കുകയുണ്ടായി.

തെരഞ്ഞെടുപ്പിന് ശേഷം സാധ്യമാകുന്നത് ചെയ്യാമെന്ന് ഉറപ്പു നൽകുകയാണ് അവിടെനിന്നും ഷാഫി പറമ്പിൽ മടങ്ങിയത്.

കഴിഞ്ഞദിവസം ഒരു സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പേരോട് എത്തിയ ഷാഫി പറമ്പിൽ തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അശോകൻ തൂണേരി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി കെ രജീഷ് എന്നിവരോട് ബഡ്സ് സ്കൂളിലേക്ക് എസി റെഡിയാക്കിയിട്ടുണ്ട് അത് എത്രയും പെട്ടെന്ന് കൈമാറണമെന്ന് നിർദ്ദേശിച്ചു.

പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും അത് കാരണം എ സി എത്തിക്കുന്നത് നീണ്ടുപോകാൻ പാടില്ലെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ബഡ്സ് സ്കൂൾ കുട്ടികൾക്ക് എസി കൈമാറിയത്.

അശോകൻ തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആവോലം രാധാകൃഷ്ണൻ,കെപിസി തങ്ങൾ., പി രാമചന്ദ്രൻ മാസ്റ്റർ, വി കെ രജീഷ്, സുധ സത്യൻ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, കെഎം സമീർ, അഡ്വക്കേറ്റ് വി അലി,

ഫസൽ മാട്ടാൻ, കെ മധു മോഹനൻ, ലിഷ കുഞ്ഞിപുരയിൽ, ഹരിശങ്കർ എം, ഉഷ കുന്നുമ്മൽ, കല്ലിനാണ്ടി ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223358/keeping-his-word-ac-handed-over-buds-school-shafiparambil)