വാണിമേൽ : ബൂത്ത് 87 സ്കൂൾ മുക്ക് കോൺഗ്രസ് യൂനിറ്റ് കമ്മറ്റി രൂപീകരണ യോഗത്തിൽ മുതിർന്ന വനിതയും ഡി സി സി വൈസ് പ്രസിഡന്റ് പി കെ ഹബീബ് ന്റെ ഉമ്മയും ആയ പി കെ ബിയ്യാത്തു പതാക ഉയർത്തി .

നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി കെ ദാമു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി പി കുഞ്ഞിസൂപ്പി ഹാജി അദ്ധ്യക്ഷയായി.
കെ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ മുത്തലിബ് ,റിജേഷ് നരിക്കാട്ടേരി ,അസ്ഫിർ പി കെ ,കെ വി അഹമ്മദ്കുട്ടി ,എന്നിവർ സംസാരിച്ചു.ടി കെ മൊയ്തുട്ടി സ്വാഗതവും കുഞ്ഞാലി പി കെ നന്ദിയും പറഞ്ഞു.
Tricolor flag hoisted; The Congress formed a unit committee at Vanimel