---
title: "#Kadalazhangal | ഒ.കെ ശ്യാമളയുടെ "കടലാഴങ്ങൾ " കവിതാ സമാഹാരം പ്രകാശനം ചെയ്തു"
english_title: "#OK #Shyamala's #poetry #collection #Kadalazhangal # #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223547/ok-shyamalas-poetry-collection-kadalazhangal-released"
published_at: "2024-07-28T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a651ed6ac68_adhiiiiii.jpg"
keywords: []
---

# #Kadalazhangal | ഒ.കെ ശ്യാമളയുടെ "കടലാഴങ്ങൾ " കവിതാ സമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** ** ഇരിങ്ങണ്ണൂർ :[**[ ](ഒ.കെ ശ്യാമളയുടെ കടലാഴങ്ങൾ കവിതാ സമാഹാരം ഇരിങ്ങണ്ണൂരിൽ കവി സജീവൻ മൊകേരി പ്രകാശനം ചെയ്തു. ചടങ്ങ് ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

** ഇരിങ്ങണ്ണൂർ :[**[ ](ഒ.കെ ശ്യാമളയുടെ കടലാഴങ്ങൾ കവിതാ സമാഹാരം ഇരിങ്ങണ്ണൂരിൽ കവി സജീവൻ മൊകേരി പ്രകാശനം ചെയ്തു. ചടങ്ങ് ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ പി.കെ ശശികുമാർ പുസ്തകം ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ ടി. കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

കവി ശ്രീനി എടച്ചേരി പുസ്തക പരിചയം നടത്തി. കവർ ഡിസൈൻ ചെയ്ത ശശി കൃഷ്ണന് സജീവൻ മൊകേരി ഉപഹാരം നൽകി ആദരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി,വാർഡ് മെമ്പർ കെ.പി സലീന, എം.കെ സുജാത, സംഘാടക സമിതി കൺവീനർ ടി. അനിൽകുമാർ,അഡ്വ രാഹുൽ രാജ്,ആർ.ടി. ഉസ്മാൻ, ഗംഗാധരൻ പാച്ചാക്കര, വടയക്കണ്ടി നാരായണൻ, പി.കെ ശ്രീജിത്ത്, കെ രാജൻ എന്നിവർ സംസാരിച്ചു.

ഒ.കെ ശ്യാമള മറുമൊഴി നടത്തി. മടപ്പള്ളി കോളജ് പി.ഡി.സി സൗഹൃദ കൂട്ടായ്മ 81-83 ബാച്ച് ഒ.കെ ശ്യാമള ക്ക് ഉപഹാരം നൽകി.

30 കവിതകളടങ്ങിയ സമാഹാരം പായൽ ബുക്സാണ് പ്രസിദ്ധീകരിച്ചത്.

കെ. കുമാരൻ, എം സി പ്രേമ രാജ് എന്നിവർ കവിതകൾ ആലപിച്ചു.

കച്ചേരി യു.പി സ്കൂൾ റിട്ട അധ്യാപികയും മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സി. പി.എം നേതാവുമായ കെ.പി ചാത്തുമാസ്റ്റരുടെ പത്നിയുമാണ് ഒ.കെ ശ്യാമള. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223547/ok-shyamalas-poetry-collection-kadalazhangal-released)