---
title: "#karatetraining | കരാട്ടെ പരിശീലനം; നാദാപുരം നോർത്ത് എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ കരാട്ടെ അഭ്യസിക്കും"
english_title: "#karatetraining #Students #Nadapuram #North #MLP #School #will #practice #Karate"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223587/karatetraining-students-nadapuram-north-mlp-school-will-practice-karate"
published_at: "2024-07-28T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a676b304efe_mammmaauuaua.jpg"
keywords: []
---

# #karatetraining | കരാട്ടെ പരിശീലനം; നാദാപുരം നോർത്ത് എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ കരാട്ടെ അഭ്യസിക്കും

> **Lead Summary:** **നാദാപുരം:[ **നാദാപുരം നോർത്ത് എം എൽ പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. സെൻസായി റഫീക്ക് സി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**നാദാപുരം:[ **നാദാപുരം നോർത്ത് എം എൽ പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. സെൻസായി റഫീക്ക് സി ഉദ്ഘാടനം നിർവ്വഹിച്ചു.

ചിട്ടയോടെയുള്ള കരാട്ടെ പരിശീലനം കുട്ടികൾക്ക് വിനോദത്തോടൊപ്പം മാനസികവും ശാരീരികവും ധാർമികവുമായ വികാസം കൂടി ഉറപ്പുവരുത്തുന്നു എന്നും മൊബൈൽ ഫോണിൻ്റെ അതിപ്രസര കാലത്ത് കരാട്ടെ പരിശീലനം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.ടി.എ പ്രസിഡണ്ട് റഹീം കോറോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എൻ കെ കുഞ്ഞാലി മാസ്റ്റർ ,സ്കൂൾ മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ.പി അബ്ദുല്ല, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷഹീർ മുറിച്ചാണ്ടി, എം.പി.ടി.എ പ്രസിഡൻ്റ് അസ്മ സി.എച്ച്, നിസാം തങ്ങൾ എന്നിവർ സംസാരിച്ചു.

അബ്ദുസലീം ടി.പി,സെൻസായി ഹാരിസ് സി എച്ച്, സെൻസായി സിറാജ് സി എച്ച്,സെൻസായി ഹാരിസ് കോമത്ത്, മിനി.ജി , ഷംന വി.പി , ഷംനാസ് ടി.കെ, ആഷിഖ് ടി.പി , സുനീറ കെ.കെ, റസീന പി.കെ ,ശദഫഹ്മിദ ,അംന ഫാത്തിമ തുടങ്ങിയവർ സംബന്ധിച്ചു.റാഷിദ് ഒ പി സ്വാഗതവും ഫൈസൽ എം കെ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223587/karatetraining-students-nadapuram-north-mlp-school-will-practice-karate)