---
title: "#honoring  | സ്നേഹോപഹാരം; ഉന്നതവിജയികളെ ആദരിച്ച് ഹലോ ഫ്രണ്ട്സ് വാട്സപ്പ് ഗ്രൂപ്പ്"
english_title: "#love #gift #Hello #Friends #WhatsApp #group #honoring #the #top #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223785/love-gift-hello-friends-whatsapp-group-honoring-the-top-winners"
published_at: "2024-07-29T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7755bb3f3b_adhii3344.jpg"
keywords: []
---

# #honoring  | സ്നേഹോപഹാരം; ഉന്നതവിജയികളെ ആദരിച്ച് ഹലോ ഫ്രണ്ട്സ് വാട്സപ്പ് ഗ്രൂപ്പ്

> **Lead Summary:** **നാദാപുരം :[ **വളയം നിരവുമ്മൽ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഹലോ ഫ്രണ്ട്സ് വാട്സപ്പ് ഗ്രൂപ്പ് കുടുംബത്തിൽ എൽ എസ് എസ് , എസ് എസ് എൽ സി ,പ്ലസ്ടു എന്നീ വിഭാഗത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്നേഹോപഹാരം നൽകി .

## Article Content

**നാദാപുരം :[ **വളയം നിരവുമ്മൽ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഹലോ ഫ്രണ്ട്സ് വാട്സപ്പ് ഗ്രൂപ്പ് കുടുംബത്തിൽ എൽ എസ് എസ് , എസ് എസ് എൽ സി ,പ്ലസ്ടു എന്നീ വിഭാഗത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്നേഹോപഹാരം നൽകി .

ഹലോ ഫ്രണ്ട്സ് പത്ത് വർത്തോളമായി കലാ-കായിക രംഗത്തും പഠന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായി പ്രവർത്തിച്ചുവരുന്നു.

വളയം ഗ്രാമ പഞ്ചായത്തിൽ നിരവുമ്മൽ പ്രദേശത്ത് ഇരുപത്തിമൂന്ന് അംഗങ്ങൾ ആണ് ഈ കൂട്ടായ പ്രവർത്തനത്തിന് ഉള്ളത്.

എൽ എസ് എസ് അനുജിത്ത്.വി.പി, എസ് എസ് എൽ സി കാർത്തിക് മനോജ്,സയന എൻ.പി,പ്ലസ്ടു സാനിയ .എൻ .പി എന്നീ കുട്ടികൾക്കാണ് മൊമൻ്റോ കൈമാറിയത്.

ഹലോ ഫ്രണ്ട്സ് ഭാരവാഹികളായ സുനേഷ് ടി, സത്യൻ എൻ പി, ബാലകൃഷ്ണൻ, സൂരജ് കുമാർ, പ്രമോദ്, മനോജ്, ശശി, ലിനീഷ്, ശ്രീജിത്ത് പി പി, രാജേഷ്, ശ്രീജിത്ത് സി.ടി, മഹേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223785/love-gift-hello-friends-whatsapp-group-honoring-the-top-winners)