---
title: "#MKAshraf | പുതിയ സാരഥി ; എം കെ അഷ്‌റഫ്‌  നാദാപുരം അർബൻ ബാങ്ക്  ചെയർമാൻ"
english_title: " #new #charioteer #MK #Ashraf #Nadapuram #Urban #Bank #Chairman"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223801/new-charioteer-mk-ashraf-nadapuram-urban-bank-chairman"
published_at: "2024-07-29T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a788b1b77c1_deathh.jpg"
keywords: []
---

# #MKAshraf | പുതിയ സാരഥി ; എം കെ അഷ്‌റഫ്‌  നാദാപുരം അർബൻ ബാങ്ക്  ചെയർമാൻ

> **Lead Summary:** **നാദാപുരം:[ **റിസർവ്വ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം സഹകരണ അർബൻ ബാങ്കിന്റെ 2024- 29 കാലയളവിലെ ഭരണസമിതി നിലവിൽ വന്നു.

## Article Content

**നാദാപുരം:[ **റിസർവ്വ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം സഹകരണ അർബൻ ബാങ്കിന്റെ 2024- 29 കാലയളവിലെ ഭരണസമിതി നിലവിൽ വന്നു.

എം കെ അഷ്‌റഫ്‌ വാണിമേൽ ചെയർമാനും പി പി അശോകൻ മാസ്റ്റർ വൈസ് ചെയർമാനുമാണ് എൻ കെ മൂസ, അബ്ബാസ് കണെക്കൽ, സി എച്ച് അബ്ദുൽ ഹമീദ്, സിയാദ് ബംഗളത്ത്, എ കെ ഫൗസിയ, സി വി താഹിറ, കെ പി സുജിന, പ്രഭാകരൻ അനാമിക, സി കെ കുഞ്ഞാലി, കെ പി കൃഷ്ണൻ എന്നിവരാണ് ഡയറക്ടർമാർ.

റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം സഹകരണ അർബൻ ബാങ്കിന്റെ അടുത്ത അഞ്ചുവർഷത്തെ ചെയർമാനായി എം കെ അഷ്റഫ് നിയമിതനായത് തികച്ചും അർഹതയ്ക്കുള്ള അംഗീകാരം.

യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്ക് 2002 ലാണ് പ്രവർത്തനം ആരംഭിച്ചത്. രാഷ്ട്രീയ- സാമൂഹ്യ- കലാ സാംസ്കാരിക മാധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യമായ അഷ്റഫ് വിദ്യാർത്ഥി രാഷ്ട്രീയത്തി ലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്.

എം എസ് എഫ് ക്രസന്റ് ഹൈസ്കൂൾ യൂണിറ്റ് പ്രസിഡന്റ്, വാണിമേൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി, നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ സെക്രട്ടറി, ട്രഷറർ, സംസ്ഥാന വിംഗ് കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം മുസ്ലിം യൂത്ത് ലീഗ് വാണിമേൽ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായിരുന്നു.

നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായും പ്രവർത്തിച്ചു.

നിലവിൽ മുസ്ലിം ലീഗ് ജില്ല കൗൺസിൽ അംഗം, നാദാപുരം മണ്ഡലം പ്രവർത്തക സമിതി അംഗം, ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ചെയർമാൻ, ലഹരി നിർമാർജന സമിതി മണ്ഡലം പ്രസിഡണ്ട്, കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ല പ്രസിഡന്റ്, കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.

രണ്ടര പതിറ്റാണ്ടിലേറെയായി ചന്ദ്രിക ദിനപത്രത്തിന്റെ റിപ്പോർട്ടറായി പ്രവർത്തിക്കുന്ന അദ്ദേഹം 'മീഡിയ വിഷൻ' ചീഫ് എഡിറ്ററുമാണ്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223801/new-charioteer-mk-ashraf-nadapuram-urban-bank-chairman)