---
title: "#electricity | വന്നു ശരിയായി;  ഒടുവിൽ വളയത്തെ വീട്ടിൽ വൈദ്യുതിയെത്തി "
english_title: "#Finally #electricity #came #house #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223807/finally-electricity-came-house-valayam"
published_at: "2024-07-29T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a79928a1330_currnt.jpg"
keywords: []
---

# #electricity | വന്നു ശരിയായി;  ഒടുവിൽ വളയത്തെ വീട്ടിൽ വൈദ്യുതിയെത്തി 

> **Lead Summary:** ** നാദാപുരം :**അവർ വന്നു എല്ലാം ശരിയായി, ഒടുവിൽ വളയത്തെ വീട്ടിൽ വൈദ്യുതി പുന:സ്ഥാപിച്ചു. വേണ്ടി വന്നത് അഞ്ച് മിനുട്ടു മാത്രം.

## Article Content

** നാദാപുരം :**അവർ വന്നു എല്ലാം ശരിയായി, ഒടുവിൽ വളയത്തെ വീട്ടിൽ വൈദ്യുതി പുന:സ്ഥാപിച്ചു. വേണ്ടി വന്നത് അഞ്ച് മിനുട്ടു മാത്രം.

ട്രൂവിഷൻ ന്യൂസ് വാർത്ത വന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ഒരു മണിക്കൂറിനകം കല്ലാച്ചി ഇലക്ട്രിസിറ്റി ഓഫീസിൽ നിന്ന് ജീവനക്കാരെത്തി സർവ്വീസ് വയറിൻ്റെ തകരാറ് പരിഹരിച്ചു.

വളയത്ത് ഒരു സ്ത്രീയും വിദ്യാർത്ഥികളായ രണ്ട് പെൺ മക്കളും താമസിക്കുന്ന വീട്ടിലാണ് മൂന്ന് ദിവസം നിസ്സാര കാരണം കൊണ്ട് വൈദ്യുതി മുടങ്ങിയത്.

അരമണിക്കൂർ കൊണ്ട് ചെയ്ത് തീർക്കാവുന്ന ജോലി ചെയ്യാൻ ദിവസങ്ങൾ കഴിഞ്ഞും ഒരു വൈദ്യുതി വകുപ്പ് ജീവനക്കാരൻ പോലും എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇക്കാര്യം ട്രൂവിഷൻ റിപ്പോർട്ട് ചെയ്തത്.

വൈദ്യുതി നിലച്ച് വെള്ളവും വെളിച്ചവും ഇല്ലാതായതിൻ്റെ ദുരിതം കെഎസ്ഇബി കല്ലാച്ചി സെക്ഷൻ ഓഫീസിൽ കുടുംബം പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

വീട്ടുകാർ കെഎസ്ഇബി ഓഫീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാതതിനാൽ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഇന്ന് നാളെ എന്ന് പറയുന്നതല്ലാതെ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ഇവർ പറയുന്നു.

ഏറ്റവുമൊടുവിൽ തിങ്കളാഴ്ച്ച രാവിലെ വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയ വൈദ്യുതിവകുപ്പ് ജീവനക്കാർ തിരിഞ്ഞ് നോക്കിയില്ല.

കെഎസ്ഇബി നാദാപുരം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദിൻ്റെ ഇടപെടലിനെ തുടർന്ന് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തകരാറ് പരിഹരിക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223807/finally-electricity-came-house-valayam)