---
title: "#schoolbus | സ്‌കൂള്‍ ബസ്സില്‍ നിന്നും പുക; അധ്യാപകന്റേയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലില്‍ സുരക്ഷിതരായി കുരുന്നുജീവനുകൾ"
english_title: "#Smoke #school #bus #Children's #lives #safe #timely #intervention #teachers #locals"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223839/smoke-school-bus-childrens-lives-safe-timely-intervention-teachers-locals"
published_at: "2024-07-29T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7b67b4222f_adhiiiiiiiiiiiii.jpg"
keywords: []
---

# #schoolbus | സ്‌കൂള്‍ ബസ്സില്‍ നിന്നും പുക; അധ്യാപകന്റേയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലില്‍ സുരക്ഷിതരായി കുരുന്നുജീവനുകൾ

> **Lead Summary:**  **നാദാപുരം :[**സ്കൂ‌ൾ ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇരിങ്ങണ്ണൂർ കച്ചേരി യു പി സ്‌കൂളിലെ ബസിൽ നിന്നാണ് പുക ഉയർന്നത്. രാവിലെ 9.15 ഓടെ വിദ്യാർത്ഥികളുമായി സ്‌കൂളിലേക്ക് വരുന്നതിനിടെയാണ് സംഭവം.

## Article Content

 **നാദാപുരം :[**സ്കൂ‌ൾ ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇരിങ്ങണ്ണൂർ കച്ചേരി യു പി സ്‌കൂളിലെ ബസിൽ നിന്നാണ് പുക ഉയർന്നത്. രാവിലെ 9.15 ഓടെ വിദ്യാർത്ഥികളുമായി സ്‌കൂളിലേക്ക് വരുന്നതിനിടെയാണ് സംഭവം.

വെള്ളൂർ നടേമ്മൽ പീടികയിൽ ബസ് എത്തിയപ്പോൾ ബസിനടിയിൽ നിന്ന് അസാധാരണമായ രീതിയിൽ പുക ഉയരുകയായിരുന്നു. 20 ഓളം കുട്ടികൾ ഈ സമയത്ത് ബസിലുണ്ടായിരുന്നു.

ഉടനെ റോഡ് സൈഡിലേക്ക് വണ്ടി നിർത്തിയ ശേഷം കുട്ടികളെ പുറത്തിറക്കുകയായിരുന്നെന്ന് ബസിലുണ്ടായിരുന്ന അധ്യാപകൻ വിജയകുമാർ പറഞ്ഞു.

ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് ആളുകൾ ഓടിയെത്തി. ഇവരുടെ സഹായത്തോടെ കുട്ടികളെ മറ്റൊരു വണ്ടിയിൽ സ്‌കുളിലെത്തിക്കുകയും ചെയ്തു‌.

പുക ഉയർന്നതിന്റെ കാരണം വ്യക്തമല്ല. ബസ് വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോയെന്ന് വിജയകുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223839/smoke-school-bus-childrens-lives-safe-timely-intervention-teachers-locals)