നാദാപുരം:(nadapuram.truevisionnews.com) നാദാപുരം വിലങ്ങാട്ഉരുൾപൊട്ടിയതായി സൂചന . പ്രദേശത്ത് വൻ മല വെള്ളപ്പാച്ചിൽ അനുഭവപ്പെടുന്നു.
വിലങ്ങാട് ടൗണും പരിസരവും വെള്ളത്തിനടിയിൽ . അടിച്ചിപ്പാറ - മഞ്ഞക്കുന്ന് ഭാഗത്താണ് ഇന്ന് പുലർച്ചെ രണ്ടര മണിയോടെ ഉരുൾപൊട്ടിയതെന്ന് കരുതുന്നു.
മഞ്ഞക്കുന്ന് പാലം വെള്ളത്തിനടിയിൽ. വലിയ മരങ്ങളും പാറക്കൂട്ടങ്ങളും ഒഴിച്ചു വരുന്നുണ്ട്.
2019 ആഗസ്ത് 11 ൽ ഉണ്ടായ ഉരുൾപൊട്ടലിന് സമാനമായ അവസ്ഥയാണ് നിലിലുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
2019 ആഗ്സ്ത് 11 ന് വ്യാഴാഴ്ച രാത്രി സമാനമായ രീതിയിൽ വാണിമേൽപ്പുഴ കരകവിഞ്ഞൊഴുകുകയും അർധരാത്രിയോടെ വിലങ്ങാട് നിന്ന് 2 കിലോമീറ്റർ അകലെ ആലിമൂലയിൽ വൻ ഉരുൾപൊട്ടലുണ്ടാകുകയും ചെയ്തത്.
ഉരുൾപൊട്ടലിലും പാറക്കല്ലുകളിലും മണ്ണിനടിയിൽപ്പെട്ട് നാല് ജീവൻ പൊലിഞ്ഞിരുന്നു.
അന്ന് കുറ്റിക്കാട്ടില്‍ ബെന്നി,ഭാര്യ മേരിക്കുട്ടി, മകന് അതുല്‍, മമ്പലയ്ക ്കല്‍ ദാസന്റെ ഭാര്യ ലിസി എന്നിവരാണ് മരിച്ചത്.
അടിച്ചിപ്പാറ മഞ്ഞച്ചീളി പ്രദേശത്ത് രണ്ടിടത്തിയാണ് ഇന്ന് ഉരുൾ പൊട്ടിയത്.
പ്രദേശം ഒറ്റപെട്ടിട്ടുണ്ട്. പാലവും റോഡും തകർന്നു . സമീപ വാസികൾ ഫോൺ വിഴിയാണ് വിവരം അറിയിക്കുന്നത്.
പന്നിയേരി വലിയ പാനോം ഉരുട്ടി വാളാംന്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചിൽ ശക്തമാവുകയാണ്.
പുഴയോരവാസികൾ ജാഗ്രത പാലിക്കണം. ഉണർന്നെഴുന്നേറ്റ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റോഡുകൾ വെള്ളത്തിനടിയിലാണ് .
ശക്തമായ മഴയിൽ വലിയ ഉരുൾപൊട്ടലാണ് ഉണ്ടായതെന്നാണി നാട്ടുകാരുടെ അനുമാനം.കൂളിക്കുന്ന്ഉൾപ്പെടെയുള്ള പുഴയോര വാസികളെ മാറ്റി താമിസിപ്പിക്കാൻ തുടങ്ങി.
#Indications #that #Nadapuram #Vilangat #collapsed #Big #mountain #floodplain