#landslide | ജാഗ്രതാ നിർദ്ദേശം ; ഉരുൾപൊട്ടൽ വിലങ്ങാട് ഒറ്റപ്പെട്ടു; പുഴയോര വാസികളെ മാറ്റി പാർപ്പിക്കാൻ തുടങ്ങി

 #landslide | ജാഗ്രതാ നിർദ്ദേശം ;  ഉരുൾപൊട്ടൽ വിലങ്ങാട് ഒറ്റപ്പെട്ടു; പുഴയോര വാസികളെ മാറ്റി പാർപ്പിക്കാൻ തുടങ്ങി
Jul 30, 2024 03:56 AM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com)ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ വടകര താലൂക്കിലെ നാദാപുരം വിലങ്ങാട് മലയോരം ഒറ്റപ്പെട്ടു. മയ്യഴി പുഴയോര വാസികൾക്ക് ജാഗ്രതാ നിർദ്ദേശം .

അടിച്ചിപ്പാറ മഞ്ഞച്ചീളി പ്രദേശത്ത് രണ്ടിടത്തിയാണ് ഇന്ന് ഉരുൾ പൊട്ടിയത്. പ്രദേശം ഒറ്റപെട്ടിട്ടുണ്ട്. പാലവും റോഡും തകർന്നു . സമീപ വാസികൾ ഫോൺ വിഴിയാണ് വിവരം അറിയിക്കുന്നത്.


പന്നിയേരി വലിയ പാനോം ഉരുട്ടി വാളാംന്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചിൽ ശക്തമാവുകയാണ്. പുഴയോരവാസികൾ ജാഗ്രത പാലിക്കണം.

ഉണർന്നെഴുന്നേറ്റ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റോഡുകൾ വെള്ളത്തിനടിയിലാണ് . ശക്തമായ മഴയിൽ വലിയ ഉരുൾപൊട്ടലാണ് ഉണ്ടായതെന്നാണി നാട്ടുകാരുടെ അനുമാനം.

കുളിക്കുന്ന് ഉൾപ്പെടെയുള്ള പുഴയോര വാസികളെ മാറ്റി താമസിപ്പിക്കാൻ തുടങ്ങി. പ്രദേശത്ത് വൻ മല വെള്ളപ്പാച്ചിൽ അനുഭവപ്പെടുന്നു. വിലങ്ങാട് ടൗണും പരിസരവും വെള്ളത്തിനടിയിൽ .

അടിച്ചിപ്പാറ - മഞ്ഞക്കുന്ന് ഭാഗത്താണ് ഇന്ന് പുലർച്ചെ രണ്ടര മണി യോടെ ഉരുൾപൊട്ടിയതെന്ന് കരുതുന്നു. മഞ്ഞക്കുന്ന് പാലം വെള്ളത്തിനടിയിൽ.

വലിയ മരങ്ങളും പാറക്കൂട്ടങ്ങളും ഒഴിച്ചു വരുന്നുണ്ട്. 2019 ൽ ഉണ്ടായ ഉരുൾപൊട്ടലിന് സമാനമായ അവസ്ഥയാണ് നിലിലുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളപ്പൊക്കം കാരണം കോഴിക്കോട് ജില്ലയിൽ വാണിമേൽപ്പുഴയുടെ തീരത്ത് താമസിക്കുന്നവരെല്ലാം ഭീതിയിലാണ്.

2019 ആഗ്സ്ത് 11 ന് വ്യാഴാഴ്ച രാത്രി സമാനമായ രീതിയിൽ വാണിമേൽപ്പുഴ കരകവിഞ്ഞൊഴുകുകയും അർധരാത്രിയോടെ വിലങ്ങാട് നിന്ന് 2 കിലോമീറ്റർ അകലെ ആലിമൂലയിൽ വൻ ഉരുൾപൊട്ടലുണ്ടാകുകയും ചെയ്തത്.

ഉരുൾപൊട്ടലിലും പാറക്കല്ലുകളിലും മണ്ണിനടിയിൽപ്പെട്ട് നാല് ജീവൻ പൊലിഞ്ഞിരുന്നു.

#Warning #landslide #isolated #chain #link #Residents #along #riverside #have #been #relocated

Next TV

Related Stories
ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

Jun 8, 2025 10:29 PM

ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

മഞ്ഞപ്പള്ളിയിൽ പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച യുവാവിനെതിരെ...

Read More >>
മാലിന്യ തടാകം; കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ ഭീഷണിയാവുന്നു

Jun 8, 2025 08:52 PM

മാലിന്യ തടാകം; കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ ഭീഷണിയാവുന്നു

കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ...

Read More >>
14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 8, 2025 03:11 PM

14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ക്യൂ കെയർ ജൂൺ 14 ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു...

Read More >>
വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 01:43 PM

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 8, 2025 12:57 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories