---
title: "#childdeath | നോക്കിനിൽക്കെ പോയ്മറഞ്ഞു ;  കുഞ്ഞു സഹലിൻ്റെ വേർപാടിൽ പിടഞ്ഞ് വളയം ഗ്രാമം"
english_title: "#forgot #while #looking #Valayam #village #caught #separation #Kunju #Sahal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224045/forgot-while-looking-valayam-village-caught-separation-kunju-sahal"
published_at: "2024-07-30T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8a1e2c1a19_sahal.jpg"
keywords: []
---

# #childdeath | നോക്കിനിൽക്കെ പോയ്മറഞ്ഞു ;  കുഞ്ഞു സഹലിൻ്റെ വേർപാടിൽ പിടഞ്ഞ് വളയം ഗ്രാമം

> **Lead Summary:** **നാദാപുരം :[**വീട്ടിൽ കളിച്ച് കൊണ്ടിരിക്കുന്ന മൂന്ന് വയസുകാരൻ കണ്ണൊന്ന് തെറ്റിയപ്പോൾ കാണാതെയായി. പിന്നീട് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്നും ചേതനയറ്റ കുഞ്ഞു ശരീരം കിട്ടിയത്.

## Article Content

**നാദാപുരം :[**വീട്ടിൽ കളിച്ച് കൊണ്ടിരിക്കുന്ന മൂന്ന് വയസുകാരൻ കണ്ണൊന്ന് തെറ്റിയപ്പോൾ കാണാതെയായി. പിന്നീട് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്നും ചേതനയറ്റ കുഞ്ഞു ശരീരം കിട്ടിയത്.

കുഞ്ഞു സഹലിൻ്റെ വേർപാടിൽ ഉള്ള് പിടഞ്ഞ് വളയം ഗ്രാമം. വളയം ചെറുമോത്ത് ആവലത്ത് സജീറിൻ്റെയും സുമയ്യയുടെയും മകൻ മുഹമ്മദ് സഹലാണ് ഇന്ന് രാവിലെ വീട്ടിന് സമീപത്തെ തോട്ടിൽ മുങ്ങിമരിച്ചത്.

കുഞ്ഞുമോനെ തിരഞ്ഞ് ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിൽ ഇവരുടെ വീടിന് നൂറ് മീറ്റർ അകലെ ചെറുമോത്ത് പള്ളിയുടെ മുൻവശത്തെ തോട്ടിൽ നിന്നാണ് കണ്ടെത്തിയത്.

വീട്ടിന് സമീപത്തെ കൈത്തോട്ടിൽ വീണപ്പോൾ ഒഴികിപ്പോയതാകാനാണ് സാധ്യത.

ജീവൻ രക്ഷിക്കാമെന്ന പ്രതീക്ഷയിൽ ഉടൻ വളയം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അല്പ സമയത്തിനകം മൃതദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

വയനാട്ടിലും തൊട്ടടുത്ത് വിലങ്ങാടും ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ പകച്ചു നിന്ന നാടിന് വേദന താങ്ങാനാവതതാണ് പിഞ്ചു മോനുണ്ടായ ദുരന്തം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224045/forgot-while-looking-valayam-village-caught-separation-kunju-sahal)