---
title: "#canoeoverturned | രക്ഷാപ്രവർത്തനത്തിനിടെ മുടവന്തേരിയിൽ തോണി മറിഞ്ഞു "
english_title: "#During #rescueoperation #canoe #overturned #Mudavanteri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224147/during-rescueoperation-canoe-overturned-mudavanteri"
published_at: "2024-07-30T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8e8a40c668_tyt.jpg"
keywords: []
---

# #canoeoverturned | രക്ഷാപ്രവർത്തനത്തിനിടെ മുടവന്തേരിയിൽ തോണി മറിഞ്ഞു 

> **Lead Summary:** **നാദാപുരം : [** പുഴയിലെ വെള്ളം വീടുകളിലേക്ക് കയറി ഒറ്റപ്പെട്ടു പോയ കുടുംബങ്ങൾക്കായുള്ള രക്ഷാപ്രവർത്തനത്തിനിടെ തൂണേരി മുടവന്തേരിയിൽ തോണി മറിഞ്ഞു.

## Article Content

**നാദാപുരം : [** പുഴയിലെ വെള്ളം വീടുകളിലേക്ക് കയറി ഒറ്റപ്പെട്ടു പോയ കുടുംബങ്ങൾക്കായുള്ള രക്ഷാപ്രവർത്തനത്തിനിടെ തൂണേരി മുടവന്തേരിയിൽ തോണി മറിഞ്ഞു.

അപകടത്തിൽപ്പെട്ടവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേട്യാലക്കടവ് - പെരിങ്ങത്തൂർ പുഴയുടെ തീരത്ത് കുടുങ്ങിയ 12 വീട്ടുകാരെ രക്ഷപ്പെടുത്താനാണ് നാലംഗ സംഘം പുറപ്പെട്ടത്.

ഇന്ന് രാവിലെ 8.30 നാണ് അപകടം. തേനിൽ റഫീഖ് , നടേമ്മൽ സുധി,മുരിങ്ങോളി ഹംസ, ബഷീർ ടി.പി. എന്നിവരായിരുന്നു തോണിയിൽ ഉണ്ടായിരുന്നത്.

തോണിയിൽ നിന്ന് മറിഞ്ഞ് വെള്ളത്തിലേക്ക് വീണെങ്കിലും പുഴയിലേക്കുള്ള ഒഴുക്കിൽപ്പെടാതതിനാൽ വലിയ അപകടം ഒഴിവായി.

ഉടൻ തന്നെ ഫൈബർ ബോട്ടുമായി ഫയർഫോഴ്സ് വരുന്നതിന് മുമ്പ് ഇവരെ രക്ഷപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224147/during-rescueoperation-canoe-overturned-mudavanteri)