---
title: " #reliefcamp | വീടുകൾ വെള്ളത്തിൽ; നാദാപുരത്ത്  പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് തുറന്നു    "
english_title: "#special #relief #camp #was #opened #at #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224162/special-relief-camp-was-opened-at-nadapuram"
published_at: "2024-07-30T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8f81cbbdca_naa.jpg"
keywords: []
---

#  #reliefcamp | വീടുകൾ വെള്ളത്തിൽ; നാദാപുരത്ത്  പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് തുറന്നു    

> **Lead Summary:** **നാദാപുരം :**ഗ്രാമപഞ്ചായത്തിലെ ഇയ്യങ്കോട് വിഷ്ണുമംഗലം ,ചിയ്യൂർ ,കക്കം വെള്ളി, നാദാപുരം പ്രദേശങ്ങളിലെ 8 വാർഡുകളിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി ബാധിച്ചു .

## Article Content

**നാദാപുരം :**ഗ്രാമപഞ്ചായത്തിലെ ഇയ്യങ്കോട് വിഷ്ണുമംഗലം ,ചിയ്യൂർ ,കക്കം വെള്ളി, നാദാപുരം പ്രദേശങ്ങളിലെ 8 വാർഡുകളിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി ബാധിച്ചു .

നൂറിലധികം വീട്ടുകാർ വെള്ളപ്പൊക്കത്തെ തുടർന്ന് വീട് വാസയോഗ്യമല്ലാത്തതിനാൽ തൽക്കാലികമായി സംവിധാനിച്ച ക്യാമ്പുകളിലും, ബന്ധുവീടുകളിലും അയൽപക്കങ്ങളിലുമായി കഴിഞ്ഞു.

രാത്രി രണ്ട് മണിക്ക് ശേഷം ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് യാതൊരു മുന്നൊരുക്കങ്ങളും, രക്ഷാപ്രവർത്തനങ്ങളും സാധ്യമല്ലാതായതിനാൽ വിലപിടിപ്പുള്ള ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങളും ,പഠനോപകരണങ്ങളും ഫർണിച്ചറുകളും, വാഹനങ്ങളും ഉൾപ്പെടെ വെള്ളത്തിനടിയിലായി .

വ്യാപകമായ കൃഷി നാശത്തിനു പുറമെ വളർത്തുമൃഗങ്ങളും ,വളർത്തു പക്ഷികളും വെള്ളപ്പൊക്കത്തിന് ഇരയായി.വിലപ്പെട്ട രേഖകളും പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്.

അടിയന്തിര ആശ്വാസമായി ദുരിത ബാധിതർക്കായി ഒരു കോടി രൂപ ധനസഹായം അനുവദിക്കണമെന്ന് പ്രസിഡൻ്റ് വി.വി മുഹമ്മദലി ആവശ്യപ്പെട്ടു.

വിഷ്ണുമംഗലം പുഴയിലെ പാലത്തിനും പുളിയാവ് മഞ്ചേരിക്കടവ് പാലത്തിനും ബലക്ഷയമുണ്ടോ എന്ന് അടിയന്തിരമായി പരിശോധിക്കണം. ഗ്രാമീണറോഡുകളെല്ലാം തകർന്നിട്ടുണ്ട്.

വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ,വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് സ്പെഷ്യൽ വില്ലേജ് ഓഫീസർ വി ഹാഷിം ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ ഷാമില, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ സതീഷ് ബാബു. സുരേന്ദ്രൻ കല്ലേരി സ്ഥിരം സമിതി ചെയർമാൻ എം സി സുബൈർ ,അബ്ബാസ് കണക്കൽ,വാസു പുതിയ പറമ്പത്ത്, വി പി കുഞ്ഞിരാമൻ ,റീന കിണംപ്രേമ്മൽ , ,സി ടി കെ സമീറ . ജനീദ ഫിർദൗസ് എന്നിവർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

വീട് മാറിയവർക്കായി നാദാപുരം ഗവൺമെൻറ് യുപി സ്കൂളിൽ പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224162/special-relief-camp-was-opened-at-nadapuram)