---
title: "#SMF | പിൻമാറണം ; എസ്. എം. എഫിന് സമാന്തര സമിതി രൂപീകരിച്ചത് സംഘടനാ വിരുദ്ധം"
english_title: "#SMF #anti #organizational #have #formed #parallel #committee "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224164/smf-anti-organizational-have-formed-parallel-committee-new"
published_at: "2024-07-30T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8fcdba4926_smf.jpg"
keywords: []
---

# #SMF | പിൻമാറണം ; എസ്. എം. എഫിന് സമാന്തര സമിതി രൂപീകരിച്ചത് സംഘടനാ വിരുദ്ധം

> **Lead Summary:** **നാദാപുരം : **നാദാപുരം മേഖലയിൽ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സുന്നി മഹല്ല് ഫെഡറേഷൻ കമ്മിറ്റി നിലവിലിരിക്കെ ഔദ്യോഗികമായ നടപടിക്രമങ്ങളോ സംഘടനാപരമായ മര്യാദയോ പാലിക്കാതെ ഖാസി ഫൗണ്ടേഷൻ രൂപീകരിക്കാൻ എന്ന പേരിൽ വിളിച്ചു ചേർത്ത യോഗത്തിൽ എസ്. എം. എഫ് മേഖലാ കൗൺസിലർമാർ അല്ലാത്തവരെ പങ്കെടുപ്പിച്ച് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ എസ്.എം.എഫിന് നാദാപുരം മേഖലയിൽ സമാന്തര മേഖലാ സമിതി രൂപീകരിച്ചത് സംഘടനാ വിരുദ്ധമാണെന്നും ഇത്തരം വിഭാഗീയ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും എസ് എം എഫ് നാദാപുരം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **നാദാപുരം മേഖലയിൽ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സുന്നി മഹല്ല് ഫെഡറേഷൻ കമ്മിറ്റി നിലവിലിരിക്കെ ഔദ്യോഗികമായ നടപടിക്രമങ്ങളോ സംഘടനാപരമായ മര്യാദയോ പാലിക്കാതെ ഖാസി ഫൗണ്ടേഷൻ രൂപീകരിക്കാൻ എന്ന പേരിൽ വിളിച്ചു ചേർത്ത യോഗത്തിൽ എസ്. എം. എഫ് മേഖലാ കൗൺസിലർമാർ അല്ലാത്തവരെ പങ്കെടുപ്പിച്ച് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ എസ്.എം.എഫിന് നാദാപുരം മേഖലയിൽ സമാന്തര മേഖലാ സമിതി രൂപീകരിച്ചത് സംഘടനാ വിരുദ്ധമാണെന്നും ഇത്തരം വിഭാഗീയ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും എസ് എം എഫ് നാദാപുരം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ സയ്യിദ് ടി.പി.സി. തങ്ങൾ അധ്യക്ഷനായി.

ഭാരവാഹികളായ കെ കെ മൊയ്തു മാസ്റ്റർ പുറമേരി, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, അഷ്റഫ് കൊറ്റാല, ടി.എം.വി അബ്ദുൽ ഹമീദ്, കുഞ്ഞബ്ദുല്ല എടച്ചേരി, അലി വാണിമേൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224164/smf-anti-organizational-have-formed-parallel-committee-new)