---
title: "#heavyrain | അതിതീവ്ര മഴ;  ദുരിതബാധിതർക്ക് സാന്ത്വനവുമായി എം.എൽ എ"
english_title: " #Heavy #rain #MLA #condoles #victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224231/heavy-rain-mla-condoles-victims"
published_at: "2024-07-30T23:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a92fdbc0639_mla.jpg"
keywords: []
---

# #heavyrain | അതിതീവ്ര മഴ;  ദുരിതബാധിതർക്ക് സാന്ത്വനവുമായി എം.എൽ എ

> **Lead Summary:** **നാദാപുരം:[**അതിതീവ്ര മഴയിൽ വെള്ളം കയറി സ്വന്തം വീടുകളിൽ നിന്നും മാറേണ്ടി വന്നവർക്ക് സാന്ത്വനവുമായി ഇകെ വിജയൻ എം.എൽ എ.

## Article Content

**നാദാപുരം:[**അതിതീവ്ര മഴയിൽ വെള്ളം കയറി സ്വന്തം വീടുകളിൽ നിന്നും മാറേണ്ടി വന്നവർക്ക് സാന്ത്വനവുമായി ഇകെ വിജയൻ എം.എൽ എ.

നാദാപുരം ഗവ.യു.പി സ്കുളിലേയും, വൈദ്യർ അക്കാഡമി ഓഡിറ്റോറിയത്തിലുമാണ് കക്കം വെള്ളി, നാദാപുരം, ഇയ്യങ്കോട്, പാലോറ ഭാഗങ്ങളിലുള്ള 50 ഓളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

രാവിലെ മുതൽ വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകിയതിനു ശേഷമാണ് എം.എൽ എ നാദാപുരത്ത് എത്തിയത്. സി.എച് മോഹനൻ, ടി. ബാബു, വി.കെ സലിം എന്നിവരും ഒപ്പമുണ്ടായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224231/heavy-rain-mla-condoles-victims)