---
title: "#bridgecollapsed  | പുളിയാവ് മഞ്ചേരി പാലം തകർന്നു; പ്രദേശവാസികൾ ഒറ്റപ്പെട്ടു"
english_title: "#Puliav #Mancheri #bridge #collapsed #The #locals #isolated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224259/puliav-mancheri-bridge-collapsed-the-locals-isolated"
published_at: "2024-07-31T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9b088780b0_puliyV.jpg"
keywords: []
---

# #bridgecollapsed  | പുളിയാവ് മഞ്ചേരി പാലം തകർന്നു; പ്രദേശവാസികൾ ഒറ്റപ്പെട്ടു

> **Lead Summary:** **നാദാപുരം:[ **ചെക്യാട്, തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിയാവ് മഞ്ചേരി കടവ് പാലം തകർന്നു. വിലങ്ങാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ പുഴയിൽ ജലവിതാനം ഉയർന്നതാണ് പാലത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കിയത്.

## Article Content

**നാദാപുരം:[ **ചെക്യാട്, തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിയാവ് മഞ്ചേരി കടവ് പാലം തകർന്നു. വിലങ്ങാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ പുഴയിൽ ജലവിതാനം ഉയർന്നതാണ് പാലത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കിയത്.

ആദ്യം പാലത്തിൻ്റെ കൈവരികൾ ആയിരുന്നു തകർന്നത്. എന്നാൽ ഇന്ന് പുലർച്ചയോടെ പാലം തന്നെ പൂർണമായി തകരുകയായിരുന്നു.

ഇരുവശങ്ങളിലെ റോഡും തകർന്നുപോയ അവസ്ഥയാണ് . ഗതാഗത യോഗ്യമല്ല .

ഏറ്റവും പ്രധാനപ്പെട്ട പാലമാണ് തകർന്നിരിക്കുന്നത് . ഇതോടെ പുളിയാവ് പ്രദേശവാസികൾ ഒറ്റപ്പെട്ട നിലയിലാണ്.

ചെക്യാട്-നാദാപുരം പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന മഞ്ചേരി ക്കടവ് പാലവും ചെക്യാട് - തുണേരി ഗ്രാമപഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന കടോളിക്കടവ് പാലവുമാണ് തകർന്നത്.

ഇരു വശത്തുമുള്ള റോഡുകൾക്കും സൈഡ് ബിത്തികളും തകർന്നിറ്റുണ്ട് അനേകം വാഹനങ്ങൾ ദിവസവും ഈ പാലങ്ങൾ വഴി പോകുന്നതും.

വിദ്യാഭ്യാസ സ്ഥാപങ്ങളായപുളിയാവ് നാഷണൽ കോളേജ് - ചെക്യാട് മലബാർ വിമൺസ്കോളേജ് .

പേരോട് എം ഐ എം ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാത്ഥികൾക്ക് സുരക്ഷിതമായി യാത്ര ദുഷ്കരമാണ് സർക്കാറിൽ നിന്നും സഹായങ്ങൾ ലഭിച്ചാൽ മാത്രമെഗാതാഗതം സുരക്ഷിതമായി പുനർ സ്ഥാപിക്കാൻ സാധി ക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224259/puliav-mancheri-bridge-collapsed-the-locals-isolated)