---
title: "#Bridgedanger | സ്പാൻ  തെന്നിമാറി ; കേളോത്ത് താഴ - കേരിതാഴ പാലം അപകടാവസ്ഥയിൽ   "
english_title: "#span #slipped #Keloth #Thazha #Keritaza #Bridge #danger"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224469/span-slipped-keloth-thazha-keritaza-bridge-danger"
published_at: "2024-07-31T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa3088be37a_vilamanad2.jpg"
keywords: []
---

# #Bridgedanger | സ്പാൻ  തെന്നിമാറി ; കേളോത്ത് താഴ - കേരിതാഴ പാലം അപകടാവസ്ഥയിൽ   

> **Lead Summary:** **നാദാപുരം: [**വിലങ്ങാട്ടുണ്ടായ ഉരുൾ പൊട്ടലിനെതുടർന്നു ചെക്യാട്- നാദാപുരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കേളോത്ത് താഴ കേരിതാഴ പാലം അപകടത്തിലായി.

## Article Content

**നാദാപുരം: [**വിലങ്ങാട്ടുണ്ടായ ഉരുൾ പൊട്ടലിനെതുടർന്നു ചെക്യാട്- നാദാപുരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കേളോത്ത് താഴ കേരിതാഴ പാലം അപകടത്തിലായി.

2002ൽ രാജ്യസഭാ എം.പിയായിരുന്ന കൊരമ്പയിൽ അഹമ്മദ്ഹാജി അനുവദിച്ച 12 ലക്ഷം രൂപയും നാട്ടുകാർ ജനകീയ കലക്ഷനിലൂടെ സമാഹരിച്ച 12 ലക്ഷം രൂപയും ഉപയോഗിച്ച് നിർമ്മിച്ചതാണ് പെരുവങ്കര ജാതിയേരി പ്രദേശങ്ങളെബന്ധിപ്പിക്കുന്ന പാലം.

ഈ പാലത്തിന് നാദാപുരം -ചെക്യാട് ഗ്രാമപഞ്ചായത്തുകൾ അപ്രോച്ചു റോഡും പണിതാണ് ഗതാഗതയോഗ്യമാക്കിയത്.വലിയ മരത്തടികളും പാറക്കല്ലുകളും വന്നടിച്ചതിനാൽ പാലത്തിന്റെ സ്പാൻ മൂന്ന് ഇഞ്ചോളം തെറ്റിയ നിലയിലാണുള്ളത്.

ഭാരം കയറ്റിയ വാഹനങ്ങളടക്കം നിരവധി പേർ യാത്ര ചെയ്യുന്ന ഈ പാലം തകർന്നാൽ പെരുവങ്കര പ്രദേശം ഒറ്റപ്പെട്ടുപോകും.

ചളിയും മരക്കവുകളും പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റ്മാലിന്യങ്ങളും അപ്രോച്ച് റോഡിൽ അടിഞ്ഞു കിടക്കുന്നതിനാൽനിലവിൽറോസ്ഗതാതെ യോഗ്യമല്ല.

ഇവ ഉടൻ തന്നെ നിക്കുന്നതാണെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി പപറഞ്ഞു.

പാലത്തിൻ്റെ ബലപരിശോധനനടത്തി ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്തിക്കും റവന്യുമന്ത്രിക്കും അദ്ദേഹം നിവേദനമയച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224469/span-slipped-keloth-thazha-keritaza-bridge-danger)