---
title: " #reliefcamp | ജാഗ്രതാ നിർദ്ദേശം;  ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍"
english_title: "#Cautionary #note #Health #habits #followed #residents #relief #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224471/cautionary-note-health-habits-followed-residents-relief-camp"
published_at: "2024-07-31T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa333d8ab5e_camp.jpg"
keywords: []
---

#  #reliefcamp | ജാഗ്രതാ നിർദ്ദേശം;  ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍

> **Lead Summary:** **നാദാപുരം :[**[ ](ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍്് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തില്‍, ക്യാമ്പില്‍ താമസിക്കുന്നവര്‍ താഴെപ്പറയുന്ന ആരോഗ്യ ശീലങ്ങള്‍ പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

## Article Content

**നാദാപുരം :[**[ ](ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍്് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തില്‍, ക്യാമ്പില്‍ താമസിക്കുന്നവര്‍ താഴെപ്പറയുന്ന ആരോഗ്യ ശീലങ്ങള്‍ പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

-ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക. -ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്തവിധം നന്നായി അടച്ചു സൂക്ഷിക്കുക.

-ആഹാരം കഴിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. -തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. -മലമൂത്ര വിസര്‍ജനം ശൗചാലയത്തില്‍ മാത്രം നടത്തുക, ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

-വ്യക്തി ശുചിത്വം പാലിക്കുക. -വളര്‍ത്തു മൃഗങ്ങളെയോ പക്ഷികളെയോ താമസിക്കുന്നവരുമായി ഇടപഴകാന്‍ അനുവദിക്കരുത്. -തുറസ്സായ സ്ഥലങ്ങളില്‍ തുപ്പരുത്.

-പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക. -ജീവിതശൈലി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ അവ മുടങ്ങാതെ കഴിക്കുക.

-വെള്ളക്കെട്ടുള്ള ഇടങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറിയ ഇടങ്ങള്‍ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയിലൊരിക്കല്‍ 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ഗുളികകഴിക്കുക. .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224471/cautionary-note-health-habits-followed-residents-relief-camp)