---
title: "#death | വെള്ളപ്പൊക്കത്തിൽ മറ്റി പാർപ്പിച്ച യുവാവ് തോണിയിൽ നിന്ന് വീണ് മരിച്ചു"
english_title: "#young #man #stranded #flood #water #fell #boat #died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224529/young-man-stranded-flood-water-fell-boat-died"
published_at: "2024-07-31T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa5e5441e3b_edacherish.jpg"
keywords: []
---

# #death | വെള്ളപ്പൊക്കത്തിൽ മറ്റി പാർപ്പിച്ച യുവാവ് തോണിയിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** **നാദാപുരം:[**വെള്ളപ്പൊക്കത്തിനെ തുടർന്ന് മറ്റി താമസിപ്പിച്ച യുവാവ് യാത്രക്കിടെ തോണിയിൽ നിന്ന് വീണ് മരിച്ചു.

## Article Content

**നാദാപുരം:[**വെള്ളപ്പൊക്കത്തിനെ തുടർന്ന് മറ്റി താമസിപ്പിച്ച യുവാവ് യാത്രക്കിടെ തോണിയിൽ നിന്ന് വീണ് മരിച്ചു.

എടച്ചേരി നോർത്ത് തുരുത്തിയിലെ കൈക്കണ്ടത്തിൽ അനീഷ് (39) ആണ് തോണിയിൽ നിന്നും വെള്ള കെട്ടിൽ വീണ് മരിച്ചു.

സ്വന്തം വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം സഹോദരൻ്റെ വീട്ടിലേക്ക് അനീഷും കുടുംബവും മാറിയിരുന്നു. ബുധനാഴ്ച രാവിലെ 12 മണിയോടെ തോണി തുഴഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടയിൽ തോണിയിൽ നിന്നും വെള്ള കെട്ടിലേക്ക് വീണാണ് അപകടമുണ്ടായത്.

സ്വന്തം വീടിൻ്റെ മുമ്പിലെ വെള്ളക്കെട്ടിലാണ് വീണത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

പിതാവ്: കൈക്കണ്ടത്തിൽ നാണു,

മാതാവ് : നാരായണി

ഭാര്യ: അതുല്യ

മക്കൾ: അനൗഷിക, ആഷോൺ.

സഹോദരങ്ങൾ : അനിൽകുമാർ,അനിത, ഷൈനി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224529/young-man-stranded-flood-water-fell-boat-died)