---
title: "#onlineclass | ഞങ്ങൾ മുന്നേറും; ഓൺലൈൻ ക്ലാസുകളുമായി വിദ്യാലയങ്ങൾ"
english_title: "#We  #advance #Schools   #online #classes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224578/we-advance-schools-online-classes"
published_at: "2024-08-01T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab0d473f8a0_Untitled-3_copy.jpg"
keywords: []
---

# #onlineclass | ഞങ്ങൾ മുന്നേറും; ഓൺലൈൻ ക്ലാസുകളുമായി വിദ്യാലയങ്ങൾ

> **Lead Summary:** **നാദാപുരം:[**പ്രകൃതി ദുരന്തത്തിൽ പകച്ചു നിൽക്കാനാകില്ല മലയാളിക്ക്, അവർ അതിജീവിച്ച് മുന്നേറും.

## Article Content

**നാദാപുരം:[**പ്രകൃതി ദുരന്തത്തിൽ പകച്ചു നിൽക്കാനാകില്ല മലയാളിക്ക്, അവർ അതിജീവിച്ച് മുന്നേറും.

കനത്തമഴയും ഉരുൾപൊട്ടലും കാരണം വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

തുടർച്ചയായി ക്ലാസുകൾ മുടങ്ങിയതോടെ ഓൺലൈൻ ക്ലാസുകളുമായി വിദ്യാലയങ്ങൾ രംഗത്ത്.

ക്ലാസുകൾ നഷ്ടപ്പെടുകയും കൂട്ടുകാരെയും അധ്യാപകരെയും നേരിട്ട് കാണാൻ കഴിയാതതിൻ്റെ സങ്കടം ഉള്ളിലൊതുക്കിയ കുട്ടികളും ഓൺലൈൻ ക്ലാസിനെ സ്വാഗതം ചെയ്തു .

ഔദ്യോഗിക നിർദ്ദേശങ്ങൾ ഇല്ലെങ്കിലും സൗകര്യങ്ങളും സാഹചര്യങ്ങളും ഉള്ള വിദ്യാലയങ്ങളാണ് ഇന്നലെ മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് തന്നെ ആദ്യമായി ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമിട്ട കല്ലാച്ചി പ്രൊവിഡൻസ് സ്കൂൾ ഇത്തവണയും പതിവ് തെറ്റിച്ചില്ല.

ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ അക്കാദമിക്ക് കൗൺസിലും പിടിഎ യും ചർച്ച ചെയ്ത് ബുധനാഴ്ച്ച വൈകിട്ടോടെ ഓൺലൈൻ ക്ലാസുകൾ അരംഭിച്ചു.

മൂന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഓൺലൈൻ ക്ലാസിലെ വിജയം ഇന്ന് രാവിലെ ഒന്നാം ക്ലാസുമുതൽ ക്ലാസുകളാക്കാൻ പ്രചോദനമായതായി അഡ്മിനിസ്ട്രേറ്റർ വിവി ബാലകൃഷ്ണനും പ്രിൻസിപ്പൾ എം കെ വിനോദനും പറഞ്ഞു.

കെജി ക്ലാസുകളിൽ നാളെ മുതൽ പാട്ടും കഥകളുമായി അധ്യാപകർ കുട്ടികൾ ക്കൊപ്പം ഓൺലൈനായി ചേരുമെന്ന് പ്രധാന അധ്യാപികമാരായ ബീനയും അജിതയും പറഞ്ഞു.

കുട്ടികളുടെ പഠനകാര്യങ്ങളിൽ സ്കൂൾ സ്വീകരിക്കുന്ന നൂതനമായ മാർഗത്തെ പിടിഎയും അഭിനന്ദിക്കുന്നതായി പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത്തും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224578/we-advance-schools-online-classes)