മിഷൻ ഇന്ദ്ര ധനുഷ്; രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നു

മിഷൻ ഇന്ദ്ര ധനുഷ്; രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ്  ആരംഭിക്കുന്നു
Jan 24, 2022 09:32 PM | By Anjana Shaji

നാദാപുരം : രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്ര ധനുഷിന്റെ ആദ്യ ഘട്ടം ജില്ലയിൽ 2022 ഫെബ്രുവരി 7 ന് ആരംഭിക്കും.

പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാ ടാസ്ക് ഫോഴ്സ് യോഗം ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ഒൺലൈനായി ചേർന്നു. മൂന്ന് ഘട്ടങ്ങളായാണ് ജില്ലയിൽ മിഷൻ ഇന്ദ്ര ധനുഷ് നടപ്പിലാക്കുന്നത്.

രണ്ടാംഘട്ടം മാർച്ച് 7 നും മൂന്നാം ഘട്ടം ഏപ്രിൽ 4 നും ആരംഭിക്കും. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഫീൽഡ് തലത്തിൽ നേരിട്ട് ചെന്നും കുത്തിവെപ്പുകൾ നടത്താനുള്ള ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

പ്രതിരോധ കുത്തിവെപ്പിൽ പിറകിലുള്ള വളയം, കുറ്റ്യാടി, തിരുവള്ളൂർ, കൊടുവള്ളി പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിരോധ കുത്തിവെപ്പുകളിൽ 90 ശതമാനത്തിൽ കുറവുള്ള കേരളത്തിലെ ഒമ്പത് ജില്ലകളിൽ കോഴിക്കോടും ഉൾപ്പെട്ടിട്ടുണ്ട്.

പ്രാഥമിക കണക്കുകൾ പ്രകാരം ജില്ലയിൽ രണ്ട് വയസ്സിനു താഴെയുള്ള 18,924 കുഞ്ഞുങ്ങൾക്കും 945 ഗർഭിണികൾക്കും പ്രതിരോധകുത്തിവെപ്പുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രതിനിധികളുടെയും കൂട്ടായ്മയിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും.

യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ് വി , ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ.മോഹൻ ദാസ് ടി, ഡബ്ലിയുഎച്ച്ഒ സർവയലൻസ് മെഡിക്കൽ ഓഫീസർ ഡോ.സന്തോഷ് രാജഗോപാൽ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Mission Indra Dhanush; Immunization of children under two years of age and pregnant women

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories