---
title: " #CPI | ഞങ്ങൾക്കും ജീവിക്കണം:അരൂര് നീളം പാറ അനധികൃത കരിങ്കൽ ക്വാറി പ്രവർത്തനം നിർത്തിവെക്കണം: സി പി ഐ"
english_title: "#also #want #live #Arur #Langama #Para #illegal #quarry #operation #should #stopped #CPI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225071/also-want-live-arur-langama-para-illegal-quarry-operation-should-stopped-cpi"
published_at: "2024-08-02T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acd3d57a93a_aplay.jpg"
keywords: []
---

#  #CPI | ഞങ്ങൾക്കും ജീവിക്കണം:അരൂര് നീളം പാറ അനധികൃത കരിങ്കൽ ക്വാറി പ്രവർത്തനം നിർത്തിവെക്കണം: സി പി ഐ

> **Lead Summary:** **അരൂർ:[**അരൂര് കരിക്കീറി ക്വാറിയുടെ മുകൾ വശത്ത് മലയാട പൊയിലിനു അരികിലായി നീളൻപാറയിൽ നടന്നു വരുന്ന അനധികൃത കരിങ്കൽ ഖനനം ഉടൻ നിർത്തിവെക്കണമെന്ന് സ്ഥലം സന്ദർശിച്ച സി പി ഐ പ്രതിനിധി സംഘം റവന്യൂ, ജിയോളജി വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**അരൂർ:[**അരൂര് കരിക്കീറി ക്വാറിയുടെ മുകൾ വശത്ത് മലയാട പൊയിലിനു അരികിലായി നീളൻപാറയിൽ നടന്നു വരുന്ന അനധികൃത കരിങ്കൽ ഖനനം ഉടൻ നിർത്തിവെക്കണമെന്ന് സ്ഥലം സന്ദർശിച്ച സി പി ഐ പ്രതിനിധി സംഘം റവന്യൂ, ജിയോളജി വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

ക്വാറിയുടെ പ്രവർത്തനം മൂലം മലയുടെ ഇരു താഴ്‌വാരങ്ങളിലുമുള്ള നൂറിലധികം കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ് കഴിയുന്നത്. ഈ കുടുംബങ്ങളോട് മാറി താമസിക്കാൻ പഞ്ചായത്ത്, വില്ലേജ് അധികൃതർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഖനനത്തിൻ്റെ ഫലമായി രൂപപ്പെട്ട കുളങ്ങളിൽ ധാരാളം മഴവെള്ളം സംഭരിക്കപ്പെടുകയും കുന്നിൻ മുകളിൽ മണ്ണും വലിയ പാറക്കല്ലുകളും കൂട്ടിയിട്ടിരിക്കയും ചെയ്തിട്ടുണ്ട്.

പല സ്ഥലങ്ങളിലും ഭൂമി വിണ്ടുകീറിയിരിക്കയുമാണ്.മഴ കനത്താൽ പ്രദേശത്ത് ഉരുൾപൊട്ടാനുള്ള സാധ്യതയാണുള്ളത്.

ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറിയ നീളം പാറ കരിങ്കൽ ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നും മലസംരക്ഷിക്കണമെന്നും സി പി ഐ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

ഒരു വിദഗ്ദ സംഘം സ്ഥലം സന്ദർശിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.സി പി ഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ,

മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ അഭിജിത്ത് കോറോത്ത്, ബ്രാഞ്ച് സെക്രട്ടറി തുമ്പോളി സജീവൻ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ പ്രതീഷ് പയന്തോടി, വി ടി ലിഗേഷ്, ബ്രാഞ്ച് മെമ്പർമാരായ മലയിൽ ബിജു, തുമ്പോളി പ്രദീപൻ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225071/also-want-live-arur-langama-para-illegal-quarry-operation-should-stopped-cpi)