---
title: "#resettlementcamp | നാടിൻ്റെ സ്നേഹം; ആവോളം അനുഭവിച്ച് കുറുവന്തേരിയിലെ പുന:രധിവാസ ക്യാമ്പിലെത്തിയവർ   "
english_title: "#Love #Country #Those #came #the #resettlement #camp #Kuruvanteri #after #experiencing #much #as #possible"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225134/love-country-those-came-the-resettlement-camp-kuruvanteri-after-experiencing-much-as-possible"
published_at: "2024-08-02T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ad0d973cf94_goldciyu.jpg"
keywords: []
---

# #resettlementcamp | നാടിൻ്റെ സ്നേഹം; ആവോളം അനുഭവിച്ച് കുറുവന്തേരിയിലെ പുന:രധിവാസ ക്യാമ്പിലെത്തിയവർ   

> **Lead Summary:** **കുറുവന്തേരി:[ **ഒരു ദുരന്തത്തിലേക്കും നിങ്ങളെ വിട്ടുകൊടുക്കില്ല, കൂടെയുണ്ട് ഈ നാടും നാട്ടുകാരും .

## Article Content

**കുറുവന്തേരി:[ **ഒരു ദുരന്തത്തിലേക്കും നിങ്ങളെ വിട്ടുകൊടുക്കില്ല, കൂടെയുണ്ട് ഈ നാടും നാട്ടുകാരും .

ഈ നാടിൻ്റെ സ്നേഹവും കരുതലും ആവോളം അനുഭവിച്ച് അറിയുകയാണ് ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിലെ പുന:രധിവാസ ക്യാമ്പിലെത്തിയവർ .

ചെക്യാട് -വളയം പഞ്ചായത്തുകളിലെ ആയോട് മലയിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ സാഹചര്യത്തിലാണ് ദുരന്ത സാധ്യത കണക്കിലെടുത്ത്.

ഇന്നലെ വൈകിട്ടോടെയാണ് റവന്യൂവകുപ്പ് ഇടപെട്ട് വളയം പൂവ്വം വയൽ എൽ പി സ്കൂളിലും ചെക്യാട് കുറുവന്തേരി യുപി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.

ഇരുപത്തിയഞ്ച് കുടുംബങ്ങളിൽ നിന്നുള്ള 71 പേരാണ് കുറുവന്തേരിയിലെ ക്യാമ്പിൽ ഉള്ളത്. ഇന്നലെ രാത്രി തന്നെ ക്യാമ്പിലുള്ളവർക്ക് ഭക്ഷണം നൽകാനാവശ്യമായ ഭക്ഷ്യ വസ്തുക്കളുമായി ഒരു ലോറി വടകര തഹസിൽദാർ സുരേഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിൽ എത്തിച്ചിരുന്നു.

ഇന്നലെ രാത്രിയും ഇന്നും പ്രവാസിയും നാട്ടുകാരനുമായ പൂള മഹമൂദിൻ്റെ പിന്തുണയോടെ സുഭിക്ഷമായ ഭക്ഷണം ഒരുക്കി.

ക്യാമ്പിൽ ഉള്ളവർക്ക് എല്ലാം ആവശ്യമായ വസ്ത്രങ്ങളും പുതപ്പും വിരിപ്പുമല്ലാം അന്തരിച്ച കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ്റെ ദുബായിൽ ഉള്ള മകൾ ഡോ. ഷീന ക്യാമ്പിന് നേതൃത്വം നൽകുന്ന സർവ്വ കക്ഷി സംഘത്തിലെ പിതൃസഹോദരൻ തയ്യിൽ ശ്രീധരനെ ബന്ധപ്പെട്ട് വിതരണം ചെയ്തു.

നാളെ കുറുവന്തേരി ഗ്രാമിക കലാ- സാംസ്കാരിക വേദി പ്രവർത്തകർ ക്യാമ്പിൽ ഭക്ഷണമൊരുക്കും.

ചെക്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയും ഹോമിയോ - ആയുർവേദ ഡിസ്പൻസറികളിലെ ഡോക്ടർമാരുടെയും നേതൃത്വത്തിൽ ഇവിടെ മെഡിക്കൽ ക്യാമ്പ് നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ' കൊട്ടാരത്തിൽ നസീമ, വൈ. പ്രസിഡൻ്റ് വസന്ത കരിന്ത്രയിൽ, മെമ്പർമാ രായ കെ പി കുമാരൻ , കെ.പി മോഹൻദാസ്, കെ.ടി.കെ ഷൈനി, പായേൻ്റെ വിട മൂസ, ബീജ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാകളായ എം കുഞ്ഞിരാമൻ, വി പി ചന്ദ്രൻ, എൻ കുമാരൻ, തയ്യിൽ ശ്രീധരൻ തുടങ്ങിയവരാണ് ക്യാമ്പിൽ പൂർണസമയം നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225134/love-country-those-came-the-resettlement-camp-kuruvanteri-after-experiencing-much-as-possible)