---
title: "#treecut | കൂറ്റൻമരം കടപുഴകിയെങ്കിൽ....കല്ലുനിര - കാലിക്കൊളുമ്പ് റോഡിലെ അപകട ഭീഷണിയിലായ മരം മുറിച്ചു നീക്കി "
english_title: "#huge #tree #uprooted #endangered #tree #Kallunira #Kalikolub #road #cutdown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225140/huge-tree-uprooted-endangered-tree-kallunira-kalikolub-road-cutdown"
published_at: "2024-08-02T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ad1d35d89f0_yuiyu.jpg"
keywords: []
---

# #treecut | കൂറ്റൻമരം കടപുഴകിയെങ്കിൽ....കല്ലുനിര - കാലിക്കൊളുമ്പ് റോഡിലെ അപകട ഭീഷണിയിലായ മരം മുറിച്ചു നീക്കി 

> **Lead Summary:** **വളയം: [ ** ദുരന്തത്തിന് സാധ്യതയുണ്ടെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഏറ്റെടുത്തു.

## Article Content

**വളയം: [ ** ദുരന്തത്തിന് സാധ്യതയുണ്ടെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഏറ്റെടുത്തു.

റോഡിലേക്ക് കടപുഴകാൻ സാധ്യതയുള്ള കൂറ്റൻ തണൽമരം മുറിച്ചു മാറ്റി.

കല്ലുനിര കാലിക്കൊളുമ്പ് റോഡിലെ കൂടലായി പാലത്തോട് ചേർന്ന് നിൽക്കുന്ന അപകടാവസ്ഥയിലുള്ള വൻ മരമാണ് വളയം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ മുറിച്ചു മാറ്റിയത്.

കഴിഞ്ഞ ദിവസമായിരുന്നു നാട്ടുകാർ അപകടസാധ്യത പ്രസിഡൻ്റ് കെ.പി പ്രദീഷിൻ്റെ ശ്രദ്ധയിൽപെടുത്തിയത്.

തുടർന്ന് പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുകയായിരുന്നു. ഏതെങ്കിലും കാരണ വശാൽ മരം വീണാൽ കാലിക്കൊളുമ്പ് പ്രദേശം ഒറ്റപ്പെട്ടു പോകുന്ന സ്ഥിതിയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225140/huge-tree-uprooted-endangered-tree-kallunira-kalikolub-road-cutdown)