---
title: "#MuhammadRiyas | കണ്ണീർ തുടയ്ക്കാൻ; മന്ത്രി മുഹമ്മദ് റിയാസ് നാളെ വിലങ്ങാട് ദുരന്ത മേഖല സന്ദർശിക്കും "
english_title: "#wipe #away #tears #Minister #Muhammad #Riaz #will #visit #Vilangad #disaster #area #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225393/wipe-away-tears-minister-muhammad-riaz-will-visit-vilangad-disaster-area-tomorrow"
published_at: "2024-08-03T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae5f28aaa43_riyas.jpg"
keywords: []
---

# #MuhammadRiyas | കണ്ണീർ തുടയ്ക്കാൻ; മന്ത്രി മുഹമ്മദ് റിയാസ് നാളെ വിലങ്ങാട് ദുരന്ത മേഖല സന്ദർശിക്കും 

> **Lead Summary:** **നാദാപുരം :[**വിലങ്ങാടിൻ്റെയും കണ്ണീരോപ്പുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് നാളെ രാവിലെ 10 മണിയോടെ വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശം സന്ദർശിക്കുന്നു.

## Article Content

**നാദാപുരം :[**വിലങ്ങാടിൻ്റെയും കണ്ണീരോപ്പുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് നാളെ രാവിലെ 10 മണിയോടെ വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശം സന്ദർശിക്കുന്നു.

കഴിഞ്ഞ നാല് ദിവസമായി വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ സർക്കാറിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയാണ് റിയാസ്.ഇതിനിടയിലാണ് റിയാസ് നാളെ വിലങ്ങാട്ട് എത്തുക.

പൊതുമരാമത്ത് ടൂറിസം വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി റോഡുകളും പലങ്ങളും തകർന്ന് ഒറ്റപ്പെട്ട വിലങ്ങാടിൻ്റെ ദുരിതം നേരിൽ കാണും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225393/wipe-away-tears-minister-muhammad-riaz-will-visit-vilangad-disaster-area-tomorrow)