---
title: "#ThuneriBlockPanchayath | ദുരന്തമുഖത്ത് സ്വാന്ത്വനമായി; അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും"
english_title: "#Alone #face #tragedy #Thuneri #Block #Panchayat #will #build #houses #for #five #families"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225572/alone-face-tragedy-thuneri-block-panchayat-will-build-houses-for-five-families"
published_at: "2024-08-04T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af8e51d7bf8_kpsarathi.jpg"
keywords: []
---

# #ThuneriBlockPanchayath | ദുരന്തമുഖത്ത് സ്വാന്ത്വനമായി; അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും

> **Lead Summary:** **നാദാപുരം :[ **പിന്നിട്ട അഞ്ച് ദിവസങ്ങളിലും വിലങ്ങാട്ടെ ദുരന്തമുഖത്ത് സ്വാന്ത്വനമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് സാരാഥി കെ.പി വനജയുണ്ട്.

## Article Content

**നാദാപുരം :[ **പിന്നിട്ട അഞ്ച് ദിവസങ്ങളിലും വിലങ്ങാട്ടെ ദുരന്തമുഖത്ത് സ്വാന്ത്വനമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് സാരാഥി കെ.പി വനജയുണ്ട്.

അവിടെ അവരുടെ സ്നേഹമറിഞ്ഞ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും സോദരിമാർക്കും ഒടുവിൽ ഒരു ആശ്വാസ വാർത്തയുമെത്തി. വിലങ്ങാട്ടെ ദുരിത ബാധിതരായ അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും.

വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും.

ഒപ്പം വാണിമേൽ ഗ്രാമപഞ്ചായത്തിൽ എത് സാഹചര്യത്തിലും ഉപയോഗത്തിനാവശ്യമായ ഒരു സ്ഥിരം ഷെൽട്ടൽ സൗജന്യമായി സ്ഥലം ലഭിക്കുന്ന മുറയ്ക്ക് നിർമ്മിച്ചു നൽകുമെന്നും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വനജ അറിയിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് എല്ലാ സമയവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225572/alone-face-tragedy-thuneri-block-panchayat-will-build-houses-for-five-families)