---
title: "#DYFI | ഡിവൈഎഫ്ഐ സ്നേഹ വീടൊരുക്കും; അച്ഛൻ്റെ ഓർമ്മ ദിനത്തിനായി കരുതിവെച്ച പതിനായിരം രൂപ നൽകി  യൂണിറ്റ് സെക്രട്ടറി  "
english_title: "#DYFI #will #prepare a #loving #home #unit #secretary #gave #ten #thousand #rupees #reserved #father's #memorial #day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225590/dyfi-will-prepare-a-loving-home-unit-secretary-gave-ten-thousand-rupees-reserved-fathers-memorial-day"
published_at: "2024-08-04T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66afa78fb2bf4_unit.jpg"
keywords: []
---

# #DYFI | ഡിവൈഎഫ്ഐ സ്നേഹ വീടൊരുക്കും; അച്ഛൻ്റെ ഓർമ്മ ദിനത്തിനായി കരുതിവെച്ച പതിനായിരം രൂപ നൽകി  യൂണിറ്റ് സെക്രട്ടറി  

> **Lead Summary:** **നാദാപുരം: [**ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി ഡിവൈഎഫ്ഐ നിർമ്മിക്കുന്ന സ്നേഹ വീടൊരുക്കും.

## Article Content

**നാദാപുരം: [**ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി ഡിവൈഎഫ്ഐ നിർമ്മിക്കുന്ന സ്നേഹ വീടൊരുക്കും.

ഇതിനായി അച്ഛൻ്റെ ഒന്നാം ചരമ വാർഷികത്തിനായി മാറ്റിവച്ച തുക കൈമാറി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി. കുറ്റിപ്പ്രം യൂണിറ്റ് സെക്രട്ടറി വിപി രാകേഷാണ് 10000 രൂപ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജുവിന് കൈമാറിയത് .

ബ്ലോക്ക് പ്രസിഡൻ്റ് എ.കെ ബിജിത്ത്,കുറ്റിപ്രം മേഖല സെക്രട്ടറി ജിഷ്ണു,പ്രസിഡൻ്റ് വിഷ്ണു, റിഥുൻ രാജ്,മഹേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225590/dyfi-will-prepare-a-loving-home-unit-secretary-gave-ten-thousand-rupees-reserved-fathers-memorial-day)