---
title: "#PranavamAchamveedu | ദുരിതത്തിന് ആശ്വാസം പകർന്ന്; ഒരു ദിവസത്തെ ഭക്ഷണം ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകി പ്രണവം അച്ചംവീട്"
english_title: "#Relieving #distress #PranavamAchamveedu #donated #one #day's #food #relief #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225600/relieving-distress-pranavamachamveedu-donated-one-days-food-relief-camp"
published_at: "2024-08-04T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66afb4ec7b650_pranvam.jpg"
keywords: []
---

# #PranavamAchamveedu | ദുരിതത്തിന് ആശ്വാസം പകർന്ന്; ഒരു ദിവസത്തെ ഭക്ഷണം ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകി പ്രണവം അച്ചംവീട്

> **Lead Summary:** **നാദാപുരം: [**പൂവ്വം വയൽ എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒരു ദിവസത്തെ മുഴുവൻ സമയ ഭക്ഷണവും നൽകി പ്രണവം അച്ചംവീട്.

## Article Content

**നാദാപുരം: [**പൂവ്വം വയൽ എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒരു ദിവസത്തെ മുഴുവൻ സമയ ഭക്ഷണവും നൽകി പ്രണവം അച്ചംവീട്.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ ചേർത്ത് പിടിക്കാൻ  പ്രണവം അച്ചംവീടും. ഉരുൾപൊട്ടലിനെ തുടർന്ന് കഴിഞ്ഞ ദിവസം ആണ് ഒട്ടനവധി കുടുബങ്ങളെ പൂവ്വം വയൽ സ്കൂളിലേക്ക് മാറ്റിയത്.

ആൾതാമസമില്ലാത്ത പ്രദേശത്താണ് ഉരുൾ പൊട്ടി കൃഷിനാശം ഉണ്ടായത്. തുടർന്നും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ചെക്യാടും വളയത്തും പുനഃരധിവാസ ക്യാമ്പുകൾ തുറന്നത്.

മലയുടെ താഴ്വാരത്തിൽ താമസിക്കുന്ന മുപ്പത്തിയഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വടകര തഹസിൽദാർ സുരേഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘമെത്തിയാണ് വളയം പൂവ്വംവയൽ എൽ പി സ്കൂളിലും കുറുവന്തേരി യു പി സ്കൂളിലും പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225600/relieving-distress-pranavamachamveedu-donated-one-days-food-relief-camp)