നാദാപുരം : (nadapuram.truevisionnews.com) കാൽ നൂറ്റാണ്ട് കാലത്തെ അധ്യാപന ജീവിതം പൂർത്തിയാക്കി, മികച്ച അധ്യാപകനുള്ള കേരള സംസ്ഥാനഗവൺമെൻ്റിൻ്റെ മികച്ച അധ്യാപകനുള്ള 2019 ലെ അവാർഡ് കരസ്ഥമാക്കി, വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഗുരുനാഥനായി ജീവിച്ച് പി എ നൗഷാദ് ഇംഗ്ലണ്ടിലേക്ക് യാത്രയായി.
സ്കോളർഷിപ്പോടെ ഇൻ്റർനേഷണൽ ബിസ് നസിൽ പോസ്റ്റ് ഗ്രാജ്വേഷൻ ഡിഗ്രി വിദ്യാർത്ഥിയായിട്ടാണ് ഇംഗ്ലണ്ടിലെ പ്രശസ്തമായ മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റിയായ അൾസ്റ്റർ യൂണിവേഴ്സിറ്റിയിൽ എത്തിയത്.
എളുപ്പത്തിൽ പാർട്ട് ടൈം ജോലി അധ്യാപനത്തിലും കമ്പനിയിലും കരസ്ഥമാക്കിയ നൗഷാദ് യൂണിവേഴ്സിറ്റിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയും ഇംഗ്ലണ്ട് നിവാസികളുടെ ആദരിക്കപ്പെടുന്ന അധ്യാപകനുമായിരിക്കുകയാണ്.
ചെറുപ്രായത്തിലേ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളും ഇംഗ്ലീഷ് സാഹിത്യവും ഇംഗ്ലണ്ടിലെ ഫുട്ബോൾ ക്ലബ്ബുകളും നൗഷാദിൻ്റെ സ്വപ്നങ്ങളായിരുന്നു.
ആ സ്വപ്നസാക്ഷാൽക്കാരം കൂടിയാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്. ഇരുപത്തി നാലര വർഷക്കാലം കോഴിക്കോട് ജില്ലയിലെ പേരോട് എം ഐ എം ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകനായിരുന്ന നൗഷാദ് പിരിയുന്നതിന് മൂന്ന് വർഷം മുമ്പ് വി ആർ എസ് ന് അപേക്ഷിക്കുകയായിരുന്നു.
ഇംഗ്ലണ്ടിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി പുതിയ മുന്നേറ്റങ്ങൾ നടത്താനുള്ള ശ്രമത്തിലാണ് കുട്ടികളുടെ കൂട്ടുകാരനായ ഈ അധ്യാപകൻ.
മൂന്ന് വർഷക്കാലം നാദാപുരത്തുള്ള സിബിഎസ് സി സ്കൂളായ എം ഇ ടിയിലും രണ്ടരവർഷക്കാലം ചൈനക്കാരുടെ ഇംഗ്ലീഷ് ഗുരുനാഥനായും നൗഷാദ് ജോലി ചെയ്തിരുന്നു.
ഇംഗ്ലീഷ് ഭാഷാ അധ്യാപകനും സോഷ്യൽ സയൻസ് അധ്യാപകനുമായിട്ടായിരുന്നു നൗഷാദ് അധ്യാപന ജീവിതം നയിച്ചിരുന്നത്. മടപ്പള്ളി ഗവൺമെൻ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു നൗഷാദ് .
#wings #sleep #PANaushad #left #England