---
title: "#vilangadlandslide | ദുരന്ത ഭൂമിയിൽ നവധ്വനി ; ഉരുൾപൊട്ടിയ മലയങ്ങാട്ട് വീടുകളും അങ്കണവാടിയും ശുചീകരിച്ചു"
english_title: "#Navadhvani #tragic #land #The #collapsed #Malayangat #houses #Anganwadi #cleaned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225775/navadhvani-tragic-land-the-collapsed-malayangat-houses-anganwadi-cleaned"
published_at: "2024-08-05T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0a9300f946_thozhial.jpg"
keywords: []
---

# #vilangadlandslide | ദുരന്ത ഭൂമിയിൽ നവധ്വനി ; ഉരുൾപൊട്ടിയ മലയങ്ങാട്ട് വീടുകളും അങ്കണവാടിയും ശുചീകരിച്ചു

> **Lead Summary:** **വിലങ്ങാട്:[ **നിങ്ങൾ തനിച്ചല്ല നാട് ഒപ്പമുണ്ട് എന്ന സന്ദേശം പകർന്ന് ഉരുൾപൊട്ടൽ ദുരന്ത മുണ്ടായ മേഖലയിൽ സന്നദ്ധ സേവനം സജീവം.

## Article Content

**വിലങ്ങാട്:[ **നിങ്ങൾ തനിച്ചല്ല നാട് ഒപ്പമുണ്ട് എന്ന സന്ദേശം പകർന്ന് ഉരുൾപൊട്ടൽ ദുരന്ത മുണ്ടായ മേഖലയിൽ സന്നദ്ധ സേവനം സജീവം.

ഇന്നലെയും ഇന്നുമായി അഞ്ഞൂറോളം വളണ്ടിയർമാരാണ് വിലങ്ങാടിൻ്റെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്.

ഞായറാഴ്ച വളയം എ.കെ ജംഗ്ഷൻ നവധ്വനി ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബിലെ പത്തോളം വിജയിയർമാർ വെള്ളത്തിനടയിലായിരുന്ന മലയങ്ങാട് മേഖലയിലെ വീടുകളും അങ്കണവാടികളും ശുചീകരിച്ചു.

ക്ലബ് സെക്രട്ടറി പി രജ്ജിത്തിൻ്റെ നേതൃത്വത്തിൽ നടന്ന സന്നദ്ധ സേവനത്തിൽ എ.കെ ശരത്ത്, വിവി രാജൻ, കെ.വി രാജീവൻ, എം ലിനീഷ് , ടി.കെ അമൽ , വിവി ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225775/navadhvani-tragic-land-the-collapsed-malayangat-houses-anganwadi-cleaned)