#moneyfraud | യു.കെ.യിലെ ഡോക്ടറുടെ പേരിൽ വാട്സാപ്പ് സന്ദേശം യുവതിക്ക് നഷ്‌ടമായത് 1.35 ലക്ഷം രൂപ

#moneyfraud | യു.കെ.യിലെ ഡോക്ടറുടെ പേരിൽ വാട്സാപ്പ് സന്ദേശം യുവതിക്ക് നഷ്‌ടമായത് 1.35 ലക്ഷം രൂപ
Aug 5, 2024 05:35 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com)യു.കെ.യിലെ ഡോക്ട‌റുടെ പേരിൽ വാട്സാപ്പ് സന്ദേശത്തിൽ വിശ്വസിച്ച് യുവതി പലതവണയായി അയച്ചുകൊടുത്തത് 1,35,000 രൂപ.

അന്വേഷണത്തിൽ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. നാദാപുരം സ്വദേശിയായ യുവതിക്കാണ് ആഴ്ചകൾക്ക് മുൻപ് വാട്‌സാപ്പ് വഴി സന്ദേശമെത്തുന്നത്.

പ്രതികരിച്ചപ്പോൾ നമ്പർ തെറ്റായിവന്നതാണെന്ന് ഡോക്ർ പറഞ്ഞു. ലണ്ടനിലെ പ്രശസ്‌തനായ ഡോക്ട‌ർ മാർക്ക് വില്യംസ് എന്ന പേരിലായിരുന്നു യുവതിയുമായി ചാറ്റ് ചെയ്തത്.

കൂടുതൽ പരിചയപ്പെട്ടതോടെ വിലപിടിപ്പുളള ഗിഫ്റ്റുകൾ പാർസലായി അയച്ചുതരാമെന്ന് ഡോക്ട‌ർ യുവതിയോട് വാട്‌സാപ്പ് സന്ദേശത്തിൽ പറഞ്ഞു.

തൊട്ടടുത്ത ദിവസങ്ങളിൽ യുവതിക്ക് വിലകൂടിയ ഗിഫ്റ്റുകൾ സൗജന്യമായി അയച്ചതായി ഡോക്ട‌ർ വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചു.

ഗിഫ്റ്റുകളുടെ ഫോട്ടോയും യുവതിക്ക് അയച്ചുകൊടുത്തു. മൂന്നുദിവസങ്ങൾക്കുശേഷം കൂറിയറിൽനിന്നുമായി യുവതിക്കൊരു ഫോൺസന്ദേശമെത്തി.

നിങ്ങൾക്കുള്ള വിലകൂടിയ ഗിഫ്റ്റ് എത്തിയതായും 35,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു സന്ദേശം. യുവതി അതടച്ചു. പിന്നീട് ലാൻഡിങ് ചാർജ്, സർവീസ് ചാർജ്, മണിട്രാൻസ്ഫർ ചാർജ് എന്നീ പേരുകളിൽ പലതവണകളായി യുവതിയോട് പണമാവശ്യപ്പെട്ടു.

യുവതി ഒരുലക്ഷം രൂപ ട്രാൻസ്‌ഫർ ചെയ്തു. വീണ്ടും പലകാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെട്ടതോടെ സംശയംതോന്നിയ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.

നാദാപുരം മേഖലയിൽ ഇത്തരത്തിൽ ഒട്ടേറെപ്പേർ ഓൺലൈൻ വഴി തട്ടിപ്പിനിരയായതാണ് പോലീസിന് ലഭിച്ച വിവരം. എന്നാൽ, മാനക്കേട് ഭയന്ന് ആരും പുറത്തുപറയുന്നില്ലെന്നുമാത്രം.

ഇത്തരത്തിൽ തട്ടിപ്പിനിരയായവർ പോലീസിൽ പരാതി നൽകണമെന്ന് നാദാപുരം പോലീസ് അറിയിച്ചു.

#Woman #lost #Rs #1.#35 #lakh #WhatsApp #message #doctor #name #UK

Next TV

Related Stories
പുറമേരി കാരയാട്ട് മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന്  ഒരുക്കമായി

Feb 17, 2025 09:47 PM

പുറമേരി കാരയാട്ട് മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന് ഒരുക്കമായി

19ന് വൈകിട്ട് 5 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര വെള്ളൂർ റോഡിലെ കരിങ്കൽ പാലത്തിന് സമീപത്ത് നിന്ന്...

Read More >>
പാത്രത്തിൽ തലയിട്ട് കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷകരായി നാദാപുരം അഗ്നി രക്ഷാസേന

Feb 17, 2025 08:17 PM

പാത്രത്തിൽ തലയിട്ട് കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷകരായി നാദാപുരം അഗ്നി രക്ഷാസേന

തൂണേരി ഷജീർ കോമത്ത് കണ്ടി എന്നവരുടെ മകൻ ആദി അമാൻ ആണ് തലയിൽ പാത്രം കുടുങ്ങിയ നിലയിൽ...

Read More >>
'എപ്പിക് എയ്ത്ത്'; പരിശീലന ശില്പശാല ശ്രദ്ധേയമായി

Feb 17, 2025 07:45 PM

'എപ്പിക് എയ്ത്ത്'; പരിശീലന ശില്പശാല ശ്രദ്ധേയമായി

കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് ഉദ്ഘാടനം...

Read More >>
'ധനക്ക് 25'; എൻ എ എം കോളേജിൽ വിപുലമായ ടെക് -കൾച്ചറൽ ഫെസ്റ്റ്

Feb 17, 2025 03:03 PM

'ധനക്ക് 25'; എൻ എ എം കോളേജിൽ വിപുലമായ ടെക് -കൾച്ചറൽ ഫെസ്റ്റ്

ഫെസ്റ്റിൽ ഓഗ് മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി , 3ഡി പ്രിന്റിംഗ്, ഡ്രോൺ പ്രവർത്തനം, എ.ഐ. പ്രദർശനം എന്നിവയും...

Read More >>
അധ്യാപകര്‍ നിരന്നു; പുറമേരിയിൽ സംഘടിപ്പിച്ച ജില്ലാ ക്രിക്കറ്റ് മത്സരം ആവേശമായി

Feb 17, 2025 02:23 PM

അധ്യാപകര്‍ നിരന്നു; പുറമേരിയിൽ സംഘടിപ്പിച്ച ജില്ലാ ക്രിക്കറ്റ് മത്സരം ആവേശമായി

സംസ്ഥാന വൈസ് പ്രസിഡന്റ് മണ്ടോടി ബഷീർ ഉദ് ഘാടനം...

Read More >>
Top Stories










News Roundup