നാദാപുരം:(nadapuram.truevisionnews.com)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹകരണ ജീവനക്കാരുടെ ആദ്യ ഗഡു സംഖ്യകൈമാറി .
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യുനിയൻ സംസ്ഥാന കമ്മിറ്റിആദ്യ ഗഡുവായി ഒരു കോടി രൂപയാണ് നൽകാൻ തീരുമാനിച്ചത്. അതിൻ്റെ ഭാഗമായി നാദാപുരം സർവീസ് സഹകരണ ബേങ്ക് കെ.സി ഇ യു യുനിറ്റാണ് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സംഭാവന നൽകിയത്.
കെ.സി ഇ യു ഏരിയാ പ്രസിഡണ്ട് എ.മോഹൻദാസ് സംഭാവന കൈപ്പറ്റി.എ.സുരേഷ് ബാബു ,ടി.ബാബു, പി.കെ പ്രദീപൻ എന്നിവർ പങ്കെടുത്തു.
#helping #hand #Wayanad #First #installment #cooperative #workers #handed #over