#Vilangadlandslide | മിന്നൽ വേഗം; വിലങ്ങാട് ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 1.30 കോടി രൂപയുടെ നഷ്ടം

#Vilangadlandslide |  മിന്നൽ വേഗം; വിലങ്ങാട് ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 1.30 കോടി രൂപയുടെ നഷ്ടം
Aug 6, 2024 07:32 AM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com) വെള്ളവും വെളിച്ചവും വേണമെങ്കിൽ വൈദ്യുതി വേണം. ഉരുൾപൊട്ടിയതിനേക്കാൾ വേഗത്തിൽ അവർ ഉണർന്നു.

നൂറിലധികം വൈദ്യുതി വകുപ്പ് ജീവനക്കാർ മിന്നൽ വേഗത്തിൽ ജോലി ചെയ്തപ്പോൾ ഈ ഗ്രാമത്തിൽ വൈദ്യുതി തിരികെയെത്തി. വിലങ്ങാട് നഗരം, ഉരുട്ടി പാലം മുതൽ പാനോം വരെ രണ്ട് കിലോമീറ്റർ 11 കെവി ലൈനും നാല് കിലോമീറ്റർ ലോ ടെൻഷൻ ലൈനും പൂർണമായും തകർന്നു.


അടിച്ചിപ്പാറയിൽ രണ്ട് ട്രാൻസ്ഫോർമറുകൾ ഒലിച്ചുപോയി. മഞ്ഞച്ചീളിയിൽ ഒരെണ്ണം മണ്ണിടിഞ്ഞും നശിച്ചു.  പ്രധാന റോഡിലും ഉൾനാടൻ റോഡുകളിലുമായി 69 ഹൈ ടെൻഷൻ പോസ്റ്റ്, 90 ലോ ടെൻഷൻ പോസ്റ്റും ഒടിഞ്ഞുകുത്തി.

33 കെവി ഫീഡർ ട്രാൻസ്‌മിഷൻ സൈഡ് കേബിൾ തകരാറിലായി. കെഎസ്ഇബി വടകര സർക്കിളിന് കീഴിലെ നാദാപുരം ഡിവിഷനിൽ നാദാപുരം സബ് ഡിവിഷനിൽ പരപ്പുപാറ സെക്‌ഷനിന് കീഴിലാണ് ദുരന്തമുണ്ടായ വിലങ്ങാട് ഉൾ‌പ്പെടുന്നത്.

കെഎസ്ഇബി ക്വിക്ക് റെസ്‌പോൺസ് ടീം (ക്യുആർഎസ്) നേതൃത്വത്തിൽ ഉരുട്ടി മുതൽ മഞ്ഞക്കുന്ന് വരെ വൈദ്യുതി ലൈൻ പുനഃസ്ഥാപിച്ചു. എച്ച്ടി, എൽടി ലൈൻ വലിക്കാനുള്ള 110 പോസ്റ്റുകൾ സ്ഥാപിച്ചു.

ക്യുആർഎസിനൊപ്പം വടകര നോർത്ത്, സൗത്ത്, ബീച്ച്, നാദാപുരം, പരപ്പുപാറ സെക്‌ഷനിലെ ജീവനക്കാരും ഉദ്യോ​ഗസ്ഥരും തൊഴിലാളികളും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പ്രവർത്തനം. 

ദുരന്തബാധിത പ്രദേശത്ത് താമസ​യോ​ഗ്യമാക്കിയ വീടുകളിൽ ഉൾപ്പെടെ 90 ശതമാനം സ്ഥലത്തും വൈദ്യുതിയെത്തിക്കാനായി. പറക്കാട് സങ്കേതമാണ് ഇനി ശേഷിക്കുന്നത്. 

ഇവിടേക്കുള്ള പാലം ഒഴുകിപ്പോയതിനാൽ സാമ​ഗ്രികൾ എത്തിക്കാൻ സാധിക്കാത്തതാണ് പ്രവൃത്തി വൈകാ ൻ ഇടയാക്കിയത്. തിങ്കൾ വൈകിട്ടോടെ ഇവിടെ സാധനങ്ങൾ എത്തിച്ചിട്ടുണ്ട്‌. 

40 പേരടങ്ങിയ പ്രത്യേക ടീമിനെയും ഇവിടേക്ക്‌ നിയോ​ഗിച്ചിട്ടുണ്ട്‌. ചൊവ്വാഴ്‌ചയോടെ മേഖലയിൽ എല്ലായിടത്തും വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് നാദാപുരം സബ് ഡിവിഷൻ അസി. എൻജിനിയർ കെ അലക്സ് ആന്റണി പറഞ്ഞു.

# Lightning #fast #1.30 #crore #loss #KSEB #Vilangad #landslide

Next TV

Related Stories
 #ezdanmotors | ഒരൊറ്റ കുടക്കീഴിൽ; ഹൈസ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു കൊണ്ട് എൻ എഫ് ബി ഐ കല്ലാച്ചിയിൽ

Nov 25, 2024 12:57 PM

#ezdanmotors | ഒരൊറ്റ കുടക്കീഴിൽ; ഹൈസ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു കൊണ്ട് എൻ എഫ് ബി ഐ കല്ലാച്ചിയിൽ

വില്പനയിലും വില്പനനന്തര സേവനത്തിലും ജനഹൃദയം കീഴടക്കിയ NFBI ഇലക്ട്രിക് സ്കൂട്ടറുകൾ നിങ്ങളുടെ...

Read More >>
#Kummangodechanda | പ്രതിഷ്ഠാ വാർഷികം; കുമ്മങ്കോട് ചന്ത ഇന്ന് ഉദ്ഘാടനം ചെയ്യും

Nov 25, 2024 10:40 AM

#Kummangodechanda | പ്രതിഷ്ഠാ വാർഷികം; കുമ്മങ്കോട് ചന്ത ഇന്ന് ഉദ്ഘാടനം ചെയ്യും

പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം...

Read More >>
#AmmadHaji | കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

Nov 24, 2024 10:17 PM

#AmmadHaji | കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഹരിത പതാക ജില്ല മുസ്ലിംലീഗ് ഉപാധ്യക്ഷൻ അഹമ്മദ്‌ പുന്നക്കൽ...

Read More >>
#Complaint | നാദാപുരം അരൂരിൽ  ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:10 PM

#Complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

അരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിലെ പ്രതികളെന്നും ഇവർ...

Read More >>
Top Stories










News Roundup