---
title: "#accident | എടച്ചേരിയിൽ സ്കൂൾ വാനിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്കും വാൻ ഡ്രൈവർക്കും ഉൾപ്പെടെ പരിക്ക് "
english_title: "#private #bus #collided #with #school #van #Edachery #Injuries #including #students #van #driver"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225943/private-bus-collided-with-school-van-edachery-injuries-including-students-van-driver"
published_at: "2024-08-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1ab7d3268f_WhatsApp_Image_2024-08-06_at_10.16.06_AM.jpeg"
keywords: []
---

# #accident | എടച്ചേരിയിൽ സ്കൂൾ വാനിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്കും വാൻ ഡ്രൈവർക്കും ഉൾപ്പെടെ പരിക്ക് 

> **Lead Summary:** **ഓർക്കാട്ടേരി : **എടച്ചേരിയിൽ സ്കൂൾ വാനിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം.

## Article Content

**ഓർക്കാട്ടേരി : **എടച്ചേരിയിൽ സ്കൂൾ വാനിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം.

വിദ്യാർത്ഥികൾക്കും വാൻ ഡ്രൈവർക്കും ഉൾപ്പെടെ പരിക്ക്. അപകടത്തിൽ വാനിൻ്റെ മുൻഭാഗം തകർന്നു. വാനിൽ കുരുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടങ്ങി.

വടകരയിൽ നിന്ന് വരുകയായിരുന്ന ജാനകി എന്ന സ്വകാര്യ ബസ്സും എം എം ഓർഫണേജ് സ്കൂളിലെ വാനുമാന് കൂട്ടിയിടിച്ചത്.

ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം . എടച്ചേരി പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് സ്വകാര്യ ബസ് സ്കൂൾ വാനിലേക്ക് ഇടിക്കുകയായിരുന്നു.

സ്കൂൾ വാൻ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നതിനാൽ നാട്ടുകാരും പോലീസും ചേർന്ന് രക്ഷ പ്രവർത്തനം തുടരുകയാണ്.

എടച്ചേരിയിൽ സ്വകാര്യ ബസ് സ്‌കൂൾ വാഹനത്തിലിടിച്ച് ആറ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം .

കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാനിൻ്റെ മുൻഭാഗം തകർന്നു.

വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോയ ജാനകി എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. സ്കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർത്ഥികളെയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225943/private-bus-collided-with-school-van-edachery-injuries-including-students-van-driver)