---
title: "#obituary | മുതിർന്ന  കമ്മ്യൂണിസ്റ് നേതാവ് വി ദാമു മാസ്റ്റർ  അന്തരിച്ചു"
english_title: " #Senior #communist #leader #VDamu #Master #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225999/senior-communist-leader-vdamu-master-passed-away"
published_at: "2024-08-06T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1c73e110cf_death.jpg"
keywords: []
---

# #obituary | മുതിർന്ന  കമ്മ്യൂണിസ്റ് നേതാവ് വി ദാമു മാസ്റ്റർ  അന്തരിച്ചു

> **Lead Summary:** **നാദാപുരം : [**തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും വളയം ചെക്യാട് മേഖലയിലെ മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് വി ദാമു മാസ്റ്റർ അന്തരിച്ചു.

## Article Content

**നാദാപുരം : [**തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും വളയം ചെക്യാട് മേഖലയിലെ മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് വി ദാമു മാസ്റ്റർ അന്തരിച്ചു.

അല്പസമയം മുമ്പ് കുറുവന്തേരിയിലെ വീട്ടിലായിരുന്നു അന്ത്യം. സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി ദീർഘ കാലം അംഗമായിരുന്നു.

സിപിഐഎം സംയുക്ത ചെക്യാട് - വളയം -വാണിമേൽ ലോക്കൽ സെക്രട്ടറി ആയിരുന്നു. കെഎസ്കെടിയു വടകര താലൂക് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.പൂവ്വം വയൽ എൽപി റിട്ട. പ്രധാന അധ്യാപകൻ.

തൂണേരി ബ്ലോക്ക്‌ ബിഡിസി ചെയർമാൻ തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ചെക്ക്യാട് സർവീസ് സഹകരണ ബാങ്കിന്റെ ദിർഘ കാലം പ്രസിഡന്റ് ആയിരുന്നു .

NMDC വൈസ് പ്രസിഡന്റ് വടകര താലൂക്ക് മാർക്കറ്റിംഗ് സഹകരണ സോസ്ടിന്റെ ഡയരക്ടർ ആയിരുന്നു .

 ഭാര്യ: ദേവി.

മക്കൾ : ഷീല ,ഗീത ,ഷീജ (അധ്യാപിക പൂവ്വം വയൽ എൽ പി സ്കൂൾ). ഷാജി (ബിസിനസ്).

മരുമക്കൾ : രാജൻ ( റിട്ട അധ്യാപകൻ പൊയിലൂർ), ദിനേശൻ (റിട്ട അധ്യാപകൻ ചമ്പാട്), ഉഷസ് (സൈൻ്റിസ്റ്റ്, ബംഗലൂരു), പരേതനായ (ജയരാജ് മുക്കാളി, കെഎസ്എഎഫ്ഇ മാനേജർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225999/senior-communist-leader-vdamu-master-passed-away)