#KKRamaMLA | വിലങ്ങാട് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു പുനരധിവാസ നടപടികൾ ഉടൻ ആരംഭിക്കണം - കെ.കെ രമ എം.എൽ.എ

#KKRamaMLA | വിലങ്ങാട് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു പുനരധിവാസ നടപടികൾ ഉടൻ ആരംഭിക്കണം  - കെ.കെ രമ എം.എൽ.എ
Aug 6, 2024 06:06 PM | By Jain Rosviya

വിലങ്ങാട്: (nadapuram.truevisionnews.com)ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിച്ച് അടിയന്തിരമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളും,ദുരിതാശ്വാസ ക്യാമ്പുകളും എം.എല്‍.എയും സംഘവും സന്ദര്‍ശിച്ചു.

വീടുകളും കൃഷിഭൂമിയുമടക്കം ഏക്കറുകണക്കിന് മേഖലയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്.

ജീവിതത്തില്‍ സ്വരൂപിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതായ ഞെട്ടലിലാണ് വിലങ്ങാട്ടെ ജനങ്ങള്‍. ജനങ്ങളുടെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് ആളപായം കുറഞ്ഞത്.

വയനാടിനെ നടുക്കിയ ദുരന്തത്തിന്റെ നേര്‍പതിപ്പുതന്നെയാണ് ഇവിടെയും കാണാനായത്. മറ്റുള്ളവരുടെ ജീവന്‍രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട മാത്യു മാസ്റ്ററുടെ വീടും കെ.കെ രമ സന്ദര്‍ശിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് പുനരധിവാസത്തിന് പ്രത്യേക കര്‍മപദ്ധതിയുണ്ടാക്കണമെന്നും ദുരിതബാധിതരുടെ ബാങ്ക് വായ്പകളടക്കം പാക്കേജിൽ ഉൾപ്പെടുത്തണമെന്നുംഅവര്‍ കൂട്ടിച്ചേര്‍ത്തു.

സിംഫണി ഒഞ്ചിയം ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സമാഹരിച്ച അവശ്യവസ്തുക്കളുടെ കൈമാറ്റവും വാണിമേൽ പഞ്ചായത്ത് ഓഫീസിൽ വച്ചു എം.എൽ.എ നിർവഹിച്ചു.

വാണിമേൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.സുരയ്യ ടീച്ചർ, വൈസ് പ്രസിഡണ്ട്‌ സെൽമ രാജു, ഒഞ്ചിയം പഞ്ചായത്ത്‌ പ്രസിഡന്റ് പി. ശ്രീജിത്ത്‌, ആർ.എം.പി.ഐ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ, നേതാക്കളയാ ടി. കെ സിബി, സി.ബാലൻ, പൊക്കൻ, ഷാജി എന്നിവർ ഒപ്പമുണ്ടായിരുന്നു.

#Vilangad #special #package #announced #rehabilitation #process #should #start #immediately #KKRamaMLA

Next TV

Related Stories
അനുമോദന സംഗമം; ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക്  സ്നേഹാദരം

Jun 7, 2025 10:20 PM

അനുമോദന സംഗമം; ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക് സ്നേഹാദരം

ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക് സ്നേഹാദരം...

Read More >>
കിടിലൻ ചിരി; ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ  മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി

Jun 7, 2025 07:35 PM

കിടിലൻ ചിരി; ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി

ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 7, 2025 03:46 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം

Jun 7, 2025 02:56 PM

അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം

എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം...

Read More >>
ഇത് പാടമല്ല; ജനസാരഥികൾ കാണുന്നില്ലേ?കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥ

Jun 7, 2025 01:58 PM

ഇത് പാടമല്ല; ജനസാരഥികൾ കാണുന്നില്ലേ?കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥ

വളയം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ...

Read More >>
Top Stories










News Roundup