---
title: "#VolunteerMeeting | വനിത വളണ്ടിയർ സംഗമം; സി എച്ച് സെന്റർ ആലംബഹീനർക്ക് അത്താണി - റസാഖ്‌ മാസ്റ്റർ "
english_title: "#Women #Volunteer #Meeting #CH #Center #Athani #underprivileged #Razzaq #Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226113/women-volunteer-meeting-ch-center-athani-underprivileged-razzaq-master"
published_at: "2024-08-06T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b228fc45fcb_sagamam.jpg"
keywords: []
---

# #VolunteerMeeting | വനിത വളണ്ടിയർ സംഗമം; സി എച്ച് സെന്റർ ആലംബഹീനർക്ക് അത്താണി - റസാഖ്‌ മാസ്റ്റർ 

> **Lead Summary:** **നാദാപുരം: [**നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്രയമാണ് സി എച്ച് സെന്ററെന്നും ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനം തുല്യതയില്ലാ ത്തതാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ.

## Article Content

**നാദാപുരം: [**നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്രയമാണ് സി എച്ച് സെന്ററെന്നും ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനം തുല്യതയില്ലാ ത്തതാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ.

കോഴിക്കോട് സി എച്ച് സെന്ററിന്റെ നാദാപുരം ഉപ കേന്ദ്രത്തിൽ വനിത വളണ്ടിയർമാരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാദാപുരം, തൂണേരി, ചെക്യാട്, പുറമേരി എന്നീ പഞ്ചായത്തുകളിൽ നിന്നായി 115 വനിതകളാണ് സേവന സന്നദ്ധരായി സംഗമത്തിന് എത്തിയത്.

ഇവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണ ഉദ്ഘാടനം പി ഷാഹിന, ടി കെ സുബൈദ എന്നിവർക്ക് നൽകികൊണ്ട് റസാഖ് മാസ്റ്റർ നിർവഹിച്ചു.

നാദാപുരം എം വൈ എം ഹാളിൽ നടന്ന സംഗമത്തിൽ നാദാപുരം സി എച്ച് സെൻ്റർ പ്രസിഡണ്ട് കടോളി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അഹമ്മദ് കുറുവയിൽ സ്വാഗതം പറഞ്ഞു. സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, ബംഗ്ലത്ത് മുഹമ്മദ്‌, എം വി സിദ്ദീഖ് മാസ്റ്റർ, ബപ്പൻകുട്ടി നടുവണ്ണൂർ, വി വി മുഹമ്മദലി, എം കെ അഷ്‌റഫ്‌, ഇ ഹാരിസ്, സി കെ നാസർ, കെ കെ അബ്ദുറഹ്മാൻ ഹാജി, ടി കെ അബ്ബാസ്, ഹാരിസ് കോമത്ത്, തെരുവത്ത് അസീസ് ഹാജി, എൻ കെ ജമാൽ ഹാജി, അബ്ബാസ് കണേക്കൽ, ഹാരിസ് മാത്തോട്ടത്തിൽ, ആര്യപറ്റ അബൂബക്കർ, കെ വി അർഷാദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226113/women-volunteer-meeting-ch-center-athani-underprivileged-razzaq-master)