---
title: "#Case | മുഖ്യമന്ത്രിക്കും, പോലീസിനും എതിരെ അപകീർത്തി പരാമർശം; വാണിമേൽ സ്വദേശിക്കെതിരെ കേസ്"
english_title: "#defamatory #remarks #against #Chief #Minister #police #Case #against #native #Vanimeel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226386/defamatory-remarks-against-chief-minister-police-case-against-native-vanimeel"
published_at: "2024-08-07T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b355e33d1d7_phone.jpg"
keywords: []
---

# #Case | മുഖ്യമന്ത്രിക്കും, പോലീസിനും എതിരെ അപകീർത്തി പരാമർശം; വാണിമേൽ സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **നാദാപുരം: ** മുഖ്യമന്ത്രിക്കും, പോലീസിനും എതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയ വാണിമേൽ സ്വദേശിക്കെതിരെ കേസ് എടുത്തു. 

## Article Content

**നാദാപുരം: ** മുഖ്യമന്ത്രിക്കും, പോലീസിനും എതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയ വാണിമേൽ സ്വദേശിക്കെതിരെ കേസ് എടുത്തു. 

വാണിമേൽ കോടിയൂറയിലെ സൊന്നുമ്മൽ കൂമുള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ( 55 ) ക്കെതിരെയാണ് വളയം പോലീസ് കേസ് എടുത്തത്.

വാണിമേൽ കുറ്റിയിൽ പീടികയിലെ മജീദിൻ്റെ ചായക്കട വാട്സാപ്പ് ഗ്രൂപ്പിലാണ് അപകീർത്തി പരാമർശം നടത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി സഹകരിക്കരുതെന്ന പരാമർശവും നടത്തിയിരുന്നു.

ഇതേ തുടർന്ന് പ്രദേശവാസി വളയം പോലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226386/defamatory-remarks-against-chief-minister-police-case-against-native-vanimeel)