---
title: "#BenoyVishwam | പ്രിയ നേതാവിന്റെ കുടുംബത്തിനെ ആശ്വസിപ്പിക്കാൻ ബിനോയ് വിശ്വം"
english_title: "#Benoy #Vishwam #console #the #dear #leaders #family"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226554/benoy-vishwam-console-the-dear-leaders-family"
published_at: "2024-08-08T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b465d4d83ee_kumaran2.jpg"
keywords: []
---

# #BenoyVishwam | പ്രിയ നേതാവിന്റെ കുടുംബത്തിനെ ആശ്വസിപ്പിക്കാൻ ബിനോയ് വിശ്വം

> **Lead Summary:** **നാദാപുരം:[**എം എൽ എ ആയി നാദാപുരത്തെത്തുമ്പോഴും മന്ത്രിയായി കേരളത്തെ നയിക്കുമ്പോഴും ഗുരു തുല്യനായി നിന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ സി പി ഐ സംസ്ഥന സെക്രട്ടറി ബിനോയ് വിശ്വമെത്തി .

## Article Content

**നാദാപുരം:[**എം എൽ എ ആയി നാദാപുരത്തെത്തുമ്പോഴും മന്ത്രിയായി കേരളത്തെ നയിക്കുമ്പോഴും ഗുരു തുല്യനായി നിന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ സി പി ഐ സംസ്ഥന സെക്രട്ടറി ബിനോയ് വിശ്വമെത്തി .

നാദാപുരത്തെ മുതിർന്ന സി പി ഐ എം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ വി.ദാമു മാസ്റ്ററുടെ വീട് ഇന്ന് രാവിലെ ബിനോയ് വിശ്വം സന്ദർശിച്ചു .

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് , സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി എം ടി ബാലൻ എന്നിവർക്കൊപ്പമായിരുന്നു ബിനോയ് വിശ്വമെത്തിയത്.

ദാമു മാസ്റ്ററുടെ ഭാര്യാ ദേവി മകൻ ഷാജി മറ്റു ബന്ധുക്കളെയും ബിനോയ് വിശ്വം ആശ്വസിപ്പിച്ചു. സി പി ഐ എം. എം കുമാർ , തയ്യിൽ ശ്രീധരൻ എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226554/benoy-vishwam-console-the-dear-leaders-family)