---
title: "#BinoyVishwam | മാഷെൻ്റെ ഉറ്റവനായിരുന്നു; നാട്ടുകാരനായി വീട്ടുകാരനായി വിലങ്ങാട്ട് ബിനോയ് വിശ്വം "
english_title: "#sir #close #Vilangat #Binoy #Vishwam  #native #house #holder"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226564/sir-close-vilangat-binoy-vishwam-native-house-holder"
published_at: "2024-08-08T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b469a44c722_adhi.jpg"
keywords: []
---

# #BinoyVishwam | മാഷെൻ്റെ ഉറ്റവനായിരുന്നു; നാട്ടുകാരനായി വീട്ടുകാരനായി വിലങ്ങാട്ട് ബിനോയ് വിശ്വം 

> **Lead Summary:** > **നാദാപുരം :[ **"ഞാൻ ഇടുത്തുകാരൻ തന്നെയാ, നമ്മുടെ മാത്യു മാഷ് എൻ്റെയും ഉറ്റവനായിരുന്നു, ഒന്നും പറയാനില്ല , നിങ്ങളുടെ ഒക്കെ കൂടെ ഉണ്ടെന്ന് പറയാൻ വന്നതാ , റവന്യു മന്ത്രി ഇപ്പോൾ വരും ഗവർമെൻ്റ് ആവുന്നതല്ലാം ചെയ്യും.

## Article Content

> **നാദാപുരം :[ **"ഞാൻ ഇടുത്തുകാരൻ തന്നെയാ, നമ്മുടെ മാത്യു മാഷ് എൻ്റെയും ഉറ്റവനായിരുന്നു, ഒന്നും പറയാനില്ല , നിങ്ങളുടെ ഒക്കെ കൂടെ ഉണ്ടെന്ന് പറയാൻ വന്നതാ , റവന്യു മന്ത്രി ഇപ്പോൾ വരും ഗവർമെൻ്റ് ആവുന്നതല്ലാം ചെയ്യും.

> " മാത്യു മാഷുടെ ഭാര്യ ഷൈനിയെ ബിനോയ് ആശ്വസിപ്പിച്ചു. നാട്ടുകാരനായി വീട്ടുകാരനായി വിലങ്ങാട്ട് സി പിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ സന്ദർശനം.

ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു വിലങ്ങാട് അങ്ങാടിയിൽ എത്തിയത്. അതിജീവനത്തിന്റെ വഴിയിലേക്ക് നടന്നു നീങ്ങുന്ന വ്യപാരികളെയാണ് ആദ്യംകണ്ടത്.

പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളും  ദുരന്തത്തിൽ മരിച്ച മാത്യു മാഷിന്റെ വീടും സന്ദർശിച്ചത്.

ഇ കെ വിജയൻ എം ൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ് , സി പി ഐ നേതാക്കളെ ടി കെ രാജൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി എം ടി ബാലൻ ,

സിപിഐ എം വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻപി വാസു, പി സുരേഷ് ബാബു, രവീന്ദ്രൻ കപ്പള്ളി, പി സുരേന്ദ്രൻ, വി പി ശശിധരൻ, രാജു അലക്സ് , ഗ്രാമ പഞ്ചായത്ത് അംഗം ജാൻസി എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226564/sir-close-vilangat-binoy-vishwam-native-house-holder)