---
title: "#vilangadlandslide | സ്‌നേഹപ്പുതപ്പ്; ദുരിത ബാധിതര്‍ക്ക് പുതപ്പ് നൽകി ഹരിയാന സ്വദേശികള്‍"
english_title: "#love #pad #Residents #Haryana #gave #blankets #affected #people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226652/love-pad-residents-haryana-gave-blankets-affected-people"
published_at: "2024-08-08T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4b6083a02f_snehaputahpp.jpg"
keywords: []
---

# #vilangadlandslide | സ്‌നേഹപ്പുതപ്പ്; ദുരിത ബാധിതര്‍ക്ക് പുതപ്പ് നൽകി ഹരിയാന സ്വദേശികള്‍

> **Lead Summary:** **വാണിമേല്‍:[**വിലങ്ങാട് ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ക്യാമ്പുകളിലും മറ്റും കഴിയുന്ന ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ കമ്പിളിപ്പുതപ്പുമായി ഹരിയാന സ്വദേശികള്‍.

## Article Content

**വാണിമേല്‍:[**വിലങ്ങാട് ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ക്യാമ്പുകളിലും മറ്റും കഴിയുന്ന ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ കമ്പിളിപ്പുതപ്പുമായി ഹരിയാന സ്വദേശികള്‍.

കാല്‍നടയായി പുതപ്പുകള്‍ വിറ്റ് ഉപജീവനം നടത്തുന്ന ഹരിയാന സ്വദേശികളായ ഗൗരവ് ദിലീപ്, ഹുക്കം സിംഗ്, യോകേന്ദര്‍, ജോര്‍സിങ് എന്നിവരാണ് 90 പുതപ്പുകള്‍ നല്‍കിയത്.

വാണിമേല്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലെത്തി പുതപ്പുകള്‍ സെക്രട്ടറി കെ.കെ വിനോദനെ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം കമ്പിളിപ്പുതപ്പ് വില്‍പനക്കെത്തിയ ദിലീപ് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലും തുടര്‍ന്ന് നേരിടുന്ന ദുരിതങ്ങളും മനസിലാക്കുകയും തന്റെ കെയില്‍ അവശേഷിച്ച 4 കമ്പിളിപ്പുതപ്പുകള്‍ പഞ്ചായത്തില്‍ ഏല്‍പ്പിച്ചിരുന്നു.

തുടർന്ന് തന്റെ മുതലാളിയായ ഗൗരവുമായി പങ്ക് വെക്കുകയും ഗൗരവിന്റെ നേതൃത്വത്തില്‍ ഇന്നലെ കൂടുതല്‍ പുതപ്പുകള്‍ എത്തിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226652/love-pad-residents-haryana-gave-blankets-affected-people)