---
title: "#SYS  | രാഷ്ട്രരക്ഷാ സംഗമം ഇന്ന്; നാദാപുരത്ത് എസ് വൈ എസ് സെമിനാർ "
english_title: "#Rashtra #Raksha #Sangam #today #SYS #Seminar #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226740/rashtra-raksha-sangam-today-sys-seminar-nadapuram"
published_at: "2024-08-09T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5886ee6065_sreejith.jpg"
keywords: []
---

# #SYS  | രാഷ്ട്രരക്ഷാ സംഗമം ഇന്ന്; നാദാപുരത്ത് എസ് വൈ എസ് സെമിനാർ 

> **Lead Summary:** **നാദാപുരം :[** എസ് വൈ എസ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന രാഷ്ട്രരക്ഷാ സംഗമത്തിൻ്റെ ഭാഗമായി ഇന്ന് നാദാപുരത്ത് സെമിനാർ നടക്കും.

## Article Content

**നാദാപുരം :[** എസ് വൈ എസ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന രാഷ്ട്രരക്ഷാ സംഗമത്തിൻ്റെ ഭാഗമായി ഇന്ന് നാദാപുരത്ത് സെമിനാർ നടക്കും.

വൈകിട്ട് 4 ന് എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനവും ലോക് സഭയും എന്ന വിഷയത്തിലാണ് സെമിനാർ . നാദാപുരം ഹാശിമിയ്യ ക്യാമ്പസിൽ നടക്കുന്ന നിയോജക മണ്ഡല തല പരിപാടി സിവിഎം വാണിമേൽ ഉദ്ഘാടനം ചെയ്യും.

സയ്യിദ് ശറഫുദ്ധീൻ ജിഫ്‌രി അധ്യക്ഷനാകും.വിഷയാവതരണം ഹാരിസ് റഹ്മാനി തിനൂര്. സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ, ബശീർ ഫൈസി ചീക്കോന്ന് , ടി.ടി.കെ ഖാദർ ഹാജി , പി.കെ.അഹമ്മദ് ബാഖവി, മോഹനൻ പാറക്കടവ് , മുഹമ്മദ് പടിഞ്ഞാറത്തറ , ജമാൽ കല്ലാച്ചി ,

പി പി അശ്റഫ് മൗലവി , അലി വാണിമേൽ , റാഷിദ് കാക്കുനി ,കെ.കെ. ശ്രീജിത്ത് , എം.കെ അശ്റഫ് ,ഇസ്മായിൽ വാണിമേൽ എന്നിവർ പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226740/rashtra-raksha-sangam-today-sys-seminar-nadapuram)